HOME
DETAILS
MAL
ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം: സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍
Web Desk
August 22 2024 | 12:08 PM
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്.ജി.കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിനെതിരേ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു.
സുപ്രിംകോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് രണ്ടാഴ്ചയോളം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ആര്‍ഡിഎ) അറിയിച്ചു. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എയിംസിലെ കൂടാതെ ഇന്ദിരാ ഗാന്ധി ആശുപത്രിയിലെയും ഡോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയും ഡോക്ടര്‍മാരും സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."