കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലിസ് സംഘം ഏറ്റെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലിസ് സംഘം ഏറ്റെടുത്തു. കുട്ടിയുമായി സംഘം നാളെ വിശാഖപട്ടണത്ത് നിന്ന് യാത്ര തിരിക്കും. ഇന്ന് രാത്രി കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കുന്ന പൊലിസ് സംഘം ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്തെത്തും.
ബുധനാഴ്ച വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് ട്രെയിനില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. അസമില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊപ്പം പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും അമ്മയുടെ ഉപദ്രവം സഹിക്കാനാവാതെയാണ് വീടുവിട്ടിറങ്ങിയതെന്നും കുട്ടി പറഞ്ഞു.
In a swift response, the Kerala Police have successfully rescued a 13-year-old girl who went missing from Kazhakootam, ensuring her safety and well-being. This operation highlights the police's commitment to protecting vulnerable individuals and reuniting families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."