HOME
DETAILS

അല്‍കസാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി, വാഹനം സെപ്റ്റംബര്‍ 9 ന് വിപണിയില്‍

  
August 23 2024 | 17:08 PM

 Alcazar Facelift Images Officially Released Launching on September 9

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ജനപ്രിയ പ്രീമിയം എസ്.യു.വിയായ അല്‍കസാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍  ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബര്‍ 9 നാണ് കമ്പനി വാഹനം പുറത്തിറക്കുന്നത്. എസ്.യു.വിയുടെ മുന്‍വശം എച്ച് ആകൃതിയിലുള്ള പുതിയ എല്‍.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് സജ്ജീകരണവും, ക്വാഡ് ബീം എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകളും നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും വാഹനത്തിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു.

പുതിയ ക്യാരക്ടര്‍ ലൈനുകള്‍ നല്‍കി അല്‍കസാറിന്റെ സൈഡ് പ്രൊഫൈല്‍ മനോഹരമാക്കിയിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കണക്ടഡ് എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റ്, ഇന്റഗ്രേറ്റഡ് സ്റ്റോപ്പ് ലാമ്പ്, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് തുടങ്ങിയ സജ്ജീകരണങ്ങള്‍ വാഹനത്തിന്റെ പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നു.  40 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍ അടക്കം മൊത്തം 70 ലധികം സുരക്ഷാ സവിശേഷതകള്‍ അല്‍കസാര്‍ ഫെയ്‌സ്ഫിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായാണ് വാഹനം ലഭ്യമാകുക. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 158 bhp കരുത്തും 253 Nm  ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. 113 bhp കരുത്തും 250 Nm  ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ U2 CRDI  ഡീസല്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലായി ലഭിക്കും.

അല്‍കസാറിന്റെ നിലവിലെ പതിപ്പിന്റെ എക്‌സസ് ഷോറൂം വില 16.77 ലക്ഷം രൂപ മുതല്‍ 21.28 ലക്ഷം രൂപ വരെയാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായി ഏകദേശം 50,000 രൂപ അധികം നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍കസാര്‍ പുതിയ പതിപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ചോ 25,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

 The official images of the Alcazar facelift have been released, giving a sneak peek into its sleek design and features. Set to launch on September 9, this updated model is highly anticipated in the automotive market, promising a fresh driving experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  2 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  2 days ago