ഷാർജ ഫിഷിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 29 മുതൽ ആരംഭിക്കും
ഷാർജ:ഷാർജയിലെ ഫിഷിംഗ് ഫെസ്റ്റിവലായ ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഓഗസ്റ്റ് 29-ന് തുടങ്ങും. ഷാർജയിലെ ദിബ്ബ അൽ ഹിസ്ൻ നഗരത്തിൽ വെച്ചാണ് ഈ സാംസ്‌കാരിക മേള നടക്കുന്നത്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 1 വരെ നീണ്ടുനിൽക്കുന്നതാണ്.
ദിബ്ബ അൽ ഹിസ്ൻ നഗരത്തിൻ്റെ പുരാതന സാംസ്കാരികവും പൈതൃകപരവുമായ ആഘോഷമാണ് ഈ ഉത്സവം.തങ്ങളുടെ പൂർവ്വികരുടെ പൈതൃകവും അവരുടെ ഭൂതകാലവും പരമ്പരാഗത കരകൗശലവസ്തുക്കളും ഉയർത്തിക്കാട്ടുന്ന ഈ മേള ‘അൽ മാലെ’ ഉത്പന്നങ്ങളുടെ ഒരു പ്രധാന വിപണിയാണ്.
വർഷം മുഴുവനും ജനങ്ങൾ അവരുടെ ഭക്ഷണ ആവശ്യങ്ങൾ ഉറപ്പാക്കാൻ ഉപയോഗിക്കുന്ന യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന അൽ മാലെ ഉൽപ്പന്നങ്ങളുടെ വിപണനം ഈ മേളയുടെ ഭാഗമായാണ് നടക്കുന്നതാണ്. നിരവധി സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിൽ നിന്നുള്ള ബിസിനസ്സുകൾ, അൽ മാലെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന വ്യാപാരശാലകൾ തുടങ്ങിയവ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കും.
അൽ മാലെ വ്യവസായത്തെ കേന്ദ്രീകരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, ടൂറിസം പരിപാടികളിലൊന്നു കൂടിയാണ് ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."