HOME
DETAILS

പ്രവാചകനിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചതിന് ബുള്‍ഡോസര്‍ രാജ് , കല്ലേറ് ആരോപിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ബംഗ്ലാവ് തകര്‍ത്തു

  
August 24 2024 | 02:08 AM

Bulldozer Action on House of Congress Vice President Shahzad Ali

 ഭോപ്പാല്‍: പ്രവാചകനെയും ഇസ്‌ലാമിനെയും ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊലിസ് സ്റ്റേഷനു  നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഛതര്‍പൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഇരുനില ബംഗ്ലാവ് തകര്‍ത്തു. കോണ്‍ഗ്രസ് നേതാവ് ഹാജി ഷെഹ്‌സാദ് അലിയുടെ ബംഗ്ലാവും കാറുകളും ഉള്‍പ്പെടെ ഛതര്‍പൂര്‍ പോലിസും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ ബുള്‍ഡോസര്‍ രാജിലാണ് തകര്‍ത്തത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 

കല്ലേറ് ആരോപിച്ച് 100 ഓളം പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയ പൊലിസ് 50 ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇതില്‍ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചതായി ജില്ലാ പൊലിസ് സൂപ്രണ്ട് അമന്‍ മിശ്ര പറഞ്ഞു. പിന്നാലെയാണ് പ്രദേശത്തെ മുസ്ലിം നേതാവ് കൂടിയായ ഷെഹ്‌സാദ് അലിയുടെ വീടും വാഹനങ്ങളും തകര്‍ത്തത്. ഛതര്‍പൂരില്‍നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷഹ്‌സാദ് അലിയായിരുന്നു. ഇതോടൊപ്പം ഷഹ്‌സാദ് അലിയുടെ സഹോദരനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ആസാദ് അലിയുടെ സ്ഥാപനവും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയിട്ടുണ്ട്.

വിവാദ ഹിന്ദുത്വസന്യാസി മഹന്ത് രാംഗിരി മഹാരാജ് ഈമാസം 15ന് നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കില്‍ നടന്ന ചടങ്ങിനിടെയാണ് പ്രവാചകനെയും ഇസ്ലാം മതത്തെയും ആക്ഷേപിച്ച് പ്രസംഗിച്ചത്. ഇതില്‍ പ്രതിഷേധിച്ചും സന്യാസിയുടെ അറസ്റ്റ് ആവശ്യപ്പെട്ടും ബുധനാഴ്ചയാണ് ഛതര്‍പൂരിലെ കോട്വാലി പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം ഉണ്ടായത്. പ്രസംഗവുമായി ബന്ധപ്പെട്ട് രാംഗിരി മഹാരാജിനെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളിലായി അഞ്ചുകേസുകളാണുള്ളത്. എന്നാല്‍, ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. 

പരാതി നല്‍കാനെത്തിയപ്പോഴുണ്ടായ വാക്കേറ്റത്തിനിടെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് പൊലിസ് പ്രദേശത്തെ മുസ്ലിംകള്‍ക്കെതിരേ വ്യാപക നടപടിക്ക് തുടക്കമിട്ടത്. കല്ലേറില്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അരവിന്ദ് കുഞ്ചൂര്‍ അടക്കം നാലുപേര്‍ക്ക് പരുക്കേറ്റതായാണ് പൊലിസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്കെതിരേ ലാത്തിവീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പൊലിസ് നേരിട്ടത്. പൊലിസ് അതിക്രമത്തില്‍ ഏതാനും പ്രക്ഷോഭകര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 150 ഓളം പേര്‍ക്കെതിരേയാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഷെഹ്‌സാദ് അലി ഒളിവിലാണ്. 

പൊലിസിന് നേര്‍ക്കുണ്ടായ അതിക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് പൊലിസ് സമരം നടത്തിയതിനെത്തുടര്‍ന്ന് കര്‍ശനനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് വന്‍ പൊലിസ് സന്നാഹത്തോടെ ബുള്‍ഡോസറെത്തി ബംഗ്ലാവ് തകര്‍ത്തത്. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന പൊലിസ് അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ചാണ് തകര്‍ത്തത്. 
ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം ബി.ജെ.പിയുടെ ആയുധമായി വര്‍ത്തിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു.


മുസ്്‌ലിം യുവാക്കളെ കൊണ്ട് 'പൊലിസ് ഞങ്ങളുടെ പിതാവ്' മുദ്രാവാക്യം വിളിപ്പിച്ചു

ഭോപ്പാല്‍: പ്രവാചകനിന്ദയ്‌ക്കെതിരായ പ്രക്ഷോഭത്തിനിടെ സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ മുസ്ലിം യുവാക്കളെ റോഡിലൂടെ നടത്തിച്ചു മുദ്രാവാക്യം വിളിപ്പിച്ച് മധ്യപ്രദേശ് പൊലിസ്. 'പൊലിസ് ഞങ്ങളുടെ പിതാക്കന്മാരാണ്, അവരെ ആക്രമിക്കുന്നത് കുറ്റമാണ്' എന്ന് മുദ്രാവാക്യം വിളിച്ച് നിരവധി ചെറുപ്പക്കാരെ പൊലിസ് റോഡിലൂടെ നടത്തിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

In Madhya Pradesh's Chhatarpur, Congress leader Haji Shehzad Ali's bungalow was demolished following protests against remarks on the Prophet and Islam. The police and district administration carried out the action under the state's bulldozer policy, allegedly targeting Muslim protesters. Tensions escalated after remarks by a Hindutva leader sparked outrage.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  5 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  5 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago