വിശ്വസിക്കാന്‍ പറ്റുന്നില്ല...! ഇത് ബീച്ചാണോ അതോ ചുവപ്പ് പരവതാനി വിരിച്ചതോ? സഞ്ചാരികളേ, വിസ്മയിപ്പിക്കുന്ന ഈ കാഴ്ച നയനമനോഹരം
ബീച്ച് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസിനൊരു കുളിര്‍മയാണ്. അലയടിച്ചുയരുന്ന തിരമാലകളും വെയിലേറ്റു കിടക്കുന്ന മണല്‍ത്തരികളും തഴുകിതലോടുന്ന പോലെയുള്ള കടല്‍ക്കാറ്റും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വൈബാണ്. എന്നാല്‍ മണല്‍ത്തരികളൊന്നുമില്ലാത്ത ചുവപ്പു നിറത്താല്‍ ചുറ്റപ്പെട്ട ഒരു കടല്‍ത്തീരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കില്‍ ഇത് സത്യമാണ്.
ചൈനയിലാണ് ഈ വിസ്മയ കാഴ്ചയുള്ളത്. ചൈനയിലെ പാന്‍ജിനിലെ റെഡ്ബീച്ചാണ് സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ച നല്‍കുന്നത്. മണല്‍ത്തരികളില്ലാത്ത ഈ ബീച്ച് കണ്ടാല്‍ ചുവന്ന പരവതാനി വിരിച്ചതുപോലെയാണ് തോന്നുക. സന്ദര്‍ശകര്‍ക്കാണെങ്കില്‍ ഒരുപാട് ഇഷ്ടമുള്ള ബീച്ച്. സാധാരണ ബീച്ചുകളേക്കാള്‍ മനോഹരമെന്നാണ് സഞ്ചാരികള്‍ പറയുന്നത്.
ബെയ്ജിങ്ങില്‍ നിന്ന് 6 മണിക്കൂര്‍ യാത്രയാണ് ചൈനയിലെ പാന്‍ജിനിലെ റെഡ് ബീച്ചിലേക്ക് എത്താന്‍ വേണ്ട സമയം. ലോകത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളിലൊന്നായ റെഡ് ബീച്ചില്‍ മണല്‍ത്തരികള്‍ കാണാന്‍ സാധിക്കില്ല. കടുംനിറത്തില്‍ പൊതിഞ്ഞുകിടക്കുന്ന ഈ ബീച്ച് സുയെദ എന്നും അറിയപ്പെടുന്നു. ചൈനയില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് റെഡ് ബീച്ച്.
ശരിക്കും സ്വപ്‌നലോകത്താണോ എത്തിയതെന്നു തോന്നുപ്പോവും നമുക്ക്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസമാണ് സന്ദര്‍ശക സമയമെങ്കിലും ഒക്ടോബറിലാണ് സഞ്ചാരികളുടെ ഒഴുക്ക്. ഈ ബീച്ചിന്റെയും പരിസരത്തെയും ചുവപ്പ് നിറത്തിനു പിന്നില്‍ ഒരു കാരണമുണ്ട്. ഇവിടെ വളരുന്ന ഒരുതരം സീപ്‌വീഡാണ് ഇതിനു കാരണം. ഉയര്‍ന്ന ലവണാംശം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ഈ കുറ്റിച്ചെടികള്‍ ചുറ്റുപാടില്‍നുന്നുമുള്ള കടല്‍ ജലം വലിച്ചെടുക്കുന്നതിനാലാണ് ഇത്തരത്തില്‍ ഇവിടെ ചുവപ്പ് നിറമാവുന്നത്.
സീപ്‌വീഡ് വസന്തകാലത്ത് പച്ചനിറമായിരിക്കും. വേനല്‍ക്കാലമാവുമ്പോള്‍ അതിന്റെ നിറം മാറിക്കൊണ്ടിരിക്കും. ശരത്കാലമാവുമ്പോഴാണ് ഇത് ചുവപ്പ് നിറമായി മാറുന്നത്. അതുകൊണ്ട് തന്നെ റെഡ്ബീച്ച് ഇന്ന് ചൈനയിലെ ഒരു സംരക്ഷിത പ്രകൃതി രമണീയകേന്ദ്രമാണ്.
ബീച്ചിന്റെയും വന്യജീവികളുടെയും സസ്യങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ മരം കൊണ്ട് നിര്‍മിച്ച നടപ്പാതകളുണ്ട്. മാത്രമല്ല, റെഡ് ബീച്ചിലെ തണ്ണിര്‍ത്തടങ്ങളും കടല്‍ത്തീരങ്ങളും 260 ഇനം പക്ഷികളുടെ ആവാസ കേന്ദ്രവുമാണ്. അതിനാല്‍ തന്നെ ഇവിടെ പക്ഷിനിരീക്ഷണത്തിനും ഇക്കോടൂറിസത്തിനുമൊക്കെയായി നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."