ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചറുമായി യുട്യൂബ്
ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി ഉപയോക്താക്കളെ അനുവദിക്കുന്ന എഐ ഫീച്ചര്‍ പ്രഖ്യാപിച്ച് യുട്യൂബ്. 'തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ഉപയോക്താക്കളെ സഹായിക്കാനായി പുതിയ ട്രബിള്‍ഷൂട്ടിങ് ടൂളും ആരംഭിക്കുമെന്ന് യുട്യൂബ് ഒരു ഗൂഗിള്‍ സപ്പോര്‍ട്ട് പേജിലൂടെ വ്യക്തമാക്കി.
യുട്യൂബ് സപ്പോര്‍ട്ട് സെന്റര്‍ വഴിയാണ് എഐ ചാറ്റ് ബോട്ട് ഉപേയാഗിക്കാനാവുക. നിലവില്‍, ഇംഗ്ലീഷില്‍ മാത്രം ലഭ്യമാകുന്ന ചാറ്റ്‌ബോട്ട് അസിസ്റ്റന്റ്‌റ് ടൂളിനുള്ളിലെ ചില ട്രബിള്‍ഷൂട്ടിങ് ഫീച്ചറുകള്‍ ക്രിയേറ്റേഴ്‌സിന് മാത്രമേ ലഭ്യമാകൂ. ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ടൂള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് എക്‌സിലെ ടീം യുട്യൂബ് എന്ന അക്കൗണ്ടുമായി ബന്ധപ്പെടാം.
വിവിധ കാരണങ്ങള്‍ കൊണ്ട് ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയോ ഹൈജാക്ക് ചെയ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഈ കാരണങ്ങളില്‍ ഹാനികരമായ ഉള്ളടക്കവും കബളിപ്പിക്കുന്ന തരത്തിലുള്ള ഇമെയിലുകളുമടക്കം ഉള്‍പ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാന്‍, ഉപയോക്താക്കള്‍ അവരുടെ ഇമെയില്‍ വിലാസവും പാസ്‌വേഡ് വിവരങ്ങളും മറ്റുള്ളവരുമായി പങ്കിടരുതെന്നും വിശ്വാസമില്ലാത്ത ഉറവിടത്തില്‍ നിന്ന് ഫയലുകളോ സോഫ്റ്റ് വെയറുകളോ ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Discover YouTube's newest feature, designed to elevate your video viewing experience. Learn how this update enhances your interaction with the platform and takes your viewing to the next level
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."