സംയുക്ത പദ്ധതി: പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാം
മലപ്പുറം: ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ തയാറാക്കാന്‍ ഉദ്ദേശിക്കുന്ന ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉടന്‍ അറിയിക്കണമെന്ന് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ പദ്ധതി തയാറാക്കാം. ഇതു സംബന്ധിച്ച കൃത്യമായ അറിയിപ്പ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും നല്കാന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള സമയം സെപ്റ്റംബര്‍ എട്ടിന് അവസാനിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി സമര്‍പ്പണം സംബന്ധിച്ച മാര്‍ഗ രേഖകളില്‍ മാറ്റംവരുത്തിയത്. ഇതിനെ തുടര്‍ന്നാണ് നേരത്തെ തയാറാക്കിയ പദ്ധതികളെല്ലാം പുനക്രമീകരിക്കേണ്ടി വന്നത്. വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."