കുവൈത്തിൽ വായ്പെടുത്തവർ മരിച്ചാൽ കുടുംബത്തിന് ഉത്തരവാദിത്വമില്ലെന്ന് അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിൽ വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാൽ അത് അടച്ചു തീർക്കേണ്ട ബാധ്യത കുടുംബാങ്ങൾക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചയാളുടെ അക്കൗണ്ടുകൾ പൂട്ടുകയോ അവകാശികൾക്കെതിരെ നിയമപരമായി നടപടി എടുക്കാനോ ധനകാര്യ സ്ഥാപനങ്ങൾക്ക് അവകാശമില്ല.
കുവൈത്തിലെ ബാങ്കുകളും പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളും, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദ്ദേശപ്രകാരം, അവരുടെ ഫിനാൻസിംഗ് പോർട്ട്‌ഫോളിയയിലെ എല്ലാ വ്യക്തിഗത ക്ലയൻ്റുകൾക്കും ലൈഫ് ഇൻഷുറൻസ് പ്രക്രിയകൾ നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇൻഷുറൻസ് പ്രീമിയത്തിന്റെ പകുതി ഉപഭോക്താവ് വഹിക്കേണ്ടതായിരിക്കും.
In Kuwait, if a borrower passes away, the family is not held liable for the repayment of the deceased's debts. This legal safeguard protects families from financial burdens due to outstanding loans or debts of their late relatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."