എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശി കോഴിക്കോട്ട് പിടിയില്‍
കോഴിക്കോട്: എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശിയായ യുവാവ് കോഴിക്കോട്ട് പിടിയില്‍. നൂറനാട് എള്ളുംവിളയില്‍ ഹൗസില്‍ അമ്പാടി എസ്. (22) ആണ് കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപത്ത് വെച്ച് പിടിയിലായത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘവും കസബ എസ്.ഐ. ആര്‍. ജന്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി എം.ഡി.എം.എ. കൊണ്ടുവന്നത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വിലവരും.
A native of Alappuzha was arrested in Kozhikode for possession of MDMA, a synthetic drug. Get the latest updates on the arrest, investigation, and the accused's involvement in the drug trade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."