HOME
DETAILS

കേന്ദ്ര ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ; ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം

  
Web Desk
August 24 2024 | 19:08 PM

Central Government Approves Unified Pension Scheme for Employees

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ഉറപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

നിലവിലുള്ള ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയിൽനിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാം. ഉറപ്പാകുന്ന പെൻഷൻ, കുടുംബ പെൻഷൻ, കുറഞ്ഞ ഉറപ്പാകുന്ന പെൻഷൻ എന്നിങ്ങനെയാണ് ഏകീകൃത പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്. ഉറപ്പാകുന്ന പെൻഷനു കീഴിൽ സർക്കാർ ജീവനക്കാർക്ക് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും. 25 വർഷം സേവനമുള്ളയാൾക്ക് അവസാനത്തെ 12 മാസങ്ങളിൽ വാങ്ങിയ ശമ്പളമാണ് ഇതിനായി കണക്കാക്കുക.

കുടുംബ പെൻഷനുകീഴിൽ, ജീവനക്കാരന്റെ പെൻഷന്റെ 60 ശതമാനം ആ വ്യക്തിയുടെ മരണശേഷം ആശ്രിതർക്ക് ലഭിക്കും. 10 വർഷത്തെ മിനിമം സേവനമുള്ളയാൾക്ക് പ്രതിമാസം 10,000 രൂപയെങ്കിലും കുറഞ്ഞ പെൻഷനായി ലഭിക്കുന്നതാണ് കുറഞ്ഞ ഉറപ്പാകുന്ന പെൻഷൻ. പെൻഷൻ പദ്ധതികൾ സംബന്ധിച്ച് വിവിധ സംഘടനകളുമായി സർക്കാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ആവശ്യങ്ങളും കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥൻ അധ്യക്ഷനായ സമിതി നൽകിയ ശുപാർശകളും പരിഗണിച്ചാണ് പുതിയ പെൻഷൻ പദ്ധതിയെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെൻഷൻ പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതിയോ, നാഷനൽ പെൻഷൻ പദ്ധതിയോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരിക്കും.

India's central government has approved a Unified Pension Scheme, effective April 2025. It offers employees 50% of their basic salary as pension, with additional benefits including 60% family pension and a minimum pension of ₹10,000 for 10 years of service. Employees can choose between this and the National Pension Scheme.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  5 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  5 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago