കൊളസ്‌ട്രോള്‍ കുറയ്ക്കാം; ഈ ഭക്ഷണങ്ങള്‍ ശീലമാക്കിക്കോളൂ... .
ഹൃദയാരോഗ്യത്തിന് കൊളസ്ട്രോള്‍ നിയന്ത്രിക്കുക അത്യന്താപേക്ഷിതമാണ്. ഇത് വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമായും എല്‍.ഡി.എല്‍ (മോശം കൊളസ്‌ട്രോള്‍) അളവ് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. അത് ഏതൊക്കെയാണെന്ന് നോക്കാം.
ഓട്‌സ്
ഓട്സില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും ഓട്സ് കഴിക്കുന്നത് നിങ്ങളുടെ ചീത്ത കൊളസ്ട്രോള്‍ 5-10% കുറയ്ക്കും.
നട്‌സ്
ബദാം, വാല്‍നട്ട്, അണ്ടിപ്പരിപ്പ് എന്നിവ ആരോഗ്യകരമായ കൊഴുപ്പിന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് - ഇവയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ അളവ് (കൊളസ്‌ട്രോള്‍) 5-15% വരെ കുറയാന്‍ ഇടയാക്കുന്നു, വാല്‍നട്ട് ഹൃദയത്തിന് അനുയോജ്യമായ ലഘുഭക്ഷണമാണ്.
ഒലിവ് ഓയില്‍
പാചകത്തിനും സലാഡുകളിലും ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ കുറയ്ക്കും. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഫാറ്റി ഫിഷ്
സാല്‍മണ്‍, അയല, മത്തി എന്നീ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയ സംരക്ഷണ എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ബീന്‍സ്
ബീന്‍സില്‍ കാണപ്പെടുന്ന ലയിക്കുന്ന നാരുകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ 5% കുറയ്ക്കുന്നു, ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പഴങ്ങള്‍
ആപ്പിള്‍, മുന്തിരി, സ്‌ട്രോബെറി, സിട്രസ് പഴങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന പെക്റ്റിന്‍ നിങ്ങളുടെ എല്‍ഡിഎല്‍ കുറയ്ക്കാന്‍ കഴിയുന്ന ഒരു തരം ലയിക്കുന്ന നാരാണ്. ഇവയില്‍ ഏതെങ്കിലും ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അകറ്റുന്നു.
നിങ്ങളുടെ ഭക്ഷണത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങള്‍ക്ക് മൊത്തത്തില്‍ ആരോഗ്യകരവും ദീര്‍ഘായുസ്സും നല്‍കും. ഈ ഭക്ഷണങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തി നിങ്ങളുടെ ശീലം മാറ്റുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയാന്‍ ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."