ശൈഖ് ഹസീനക്കെതിരെ നാല് കൊലക്കുറ്റം കൂടി
ധാക്ക: രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവരുടെ മന്ത്രിസഭയിലെ നാലുപേര്‍ക്കും സഹായികള്‍ക്കുമെതിരെ നാല് കൊലക്കേസ് കൂടി ചുമത്തി. ധാക്ക മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് അഖ്തറുസ്സമാന്‍ ആണ് കൊലക്കുറ്റം ചുമത്തിയത്. ബംഗ്ലാദേശ് റൈഫിള്‍സ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുര്‍റഹീം 2010ല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അഡ്വ. അബ്ദുല്‍ അസീസ് ഫയല്‍ ചെയ്ത ഹരജിയിലാണ് കേസ്.
മാനവികതക്കെതിരായ കുറ്റകൃത്യം, വംശഹത്യ, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 53 കേസുകളാണ് ശൈഖ് ഹസീനക്ക് എതിരെയുള്ളത്. ഇതില്‍ 44ഉം കൊലക്കേസുകളാണ്. അതേസമയം പ്രക്ഷോഭത്തിനു ശേഷം ബംഗ്ലാദേശിലെ ക്രമസമാധാന നില ഏറക്കുറെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
Sheikh Hasina, the Prime Minister of Bangladesh, faces four additional murder charges. Stay updated on the latest developments in this high-profile case, including the allegations, investigations, and implications for Bangladeshi politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."