ഗസറ്റിൽ പേരുമാറ്റിയാൽ വിവാഹ സർട്ടിഫിക്കറ്റിലെയും പേരുതിരുത്താം
കോട്ടയം: ഗസറ്റില്‍ പേരുമാറ്റിയാല്‍ വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേരുതിരുത്താന്‍ കഴിയും എന്നതടക്കമുള്ള രണ്ട് സുപ്രധാന ഉത്തരവുകള്‍ക്ക് വേദിയായി മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന കോട്ടയം ജില്ലാതല തദ്ദേശ അദാലത്ത്.
ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേരു തിരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. അദാലത്തില്‍ കറുകച്ചാല്‍ പനയ്ക്കവയലില്‍ പി.ഡി സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തത്. ഗസറ്റിലെ മാറ്റം അനുസരിച്ച് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്താന്‍ നിലവില്‍ സൗകര്യമുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം കൂടി ചേര്‍ത്തുവയ്ക്കുക മാത്രമാണ് നിലവില്‍ ചെയ്യുന്നത്. തിരുത്താന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. വിസ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുമൂലം നിരവധി പ്രശ്‌നങ്ങളുണ്ടാവുന്നു. ഇതു പരിഗണിച്ചാണ് പൊതുഉത്തരവ് പുറത്തിറക്കുന്നത്. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്.എസ്.എല്‍.സി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിവാഹ രജിസ്റ്ററിലും സര്‍ട്ടിഫിക്കറ്റിലും തിരുത്തല്‍ വരുത്താനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കും.
ഫീസ് വാങ്ങാതെ സൗജന്യമായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍ അടക്കമുള്ളവയ്ക്ക് ഫിറ്റ്‌നസിനുള്ള സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കലുമായി ബന്ധപ്പെട്ടാണ് മറ്റൊരു ഉത്തരവ്. സൗജന്യ സേവനം ചെയ്യുന്ന സ്പെഷല്‍ സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കാന്‍ ഏറ്റുമാനൂര്‍ സാന്‍ജോസ് സ്പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സി. അനുപമ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പൊതുഉത്തരവ് നല്‍കാന്‍ നിര്‍ദേശിച്ചത്. 2016 ലെ ഉത്തരവ് പ്രകാരം ഓര്‍ഫനേജ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഓര്‍ഫനേജുകളെ ഫിറ്റ്നസ് സൂപ്പര്‍ വിഷന്‍ ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് കൂടുതല്‍ കാരുണ്യ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കാനാണ് ഉത്തരവിട്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാകും ഇളവിന് അര്‍ഹത. ഇരു വിഷയങ്ങളിലും സര്‍ക്കാര്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പൊതുഉത്തരവ് ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
The Kerala government has issued a new directive allowing name changes in marriage certificates based on Gazette notifications. This decision provides significant relief to many individuals facing issues with official documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."