ഹോം മെയ്ഡ് ഡാര്‍ക് ചോക്ലേറ്റിന് കിടിലന്‍ രുചിയാണേ...
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളള ചോക്ലേറ്റ് വീട്ടില്‍ തയാറാക്കാം. കൃത്രിമ ചേരുവകളില്ലാത്തതു കൊണ്ട് തന്നെ ധൈര്യമായി എല്ലാവര്ക്കും കൊടുക്കാവുന്നതാണ്.
ചേരുവ
നെയ്യ് - 5 സ്പൂണ്‍
പഞ്ചസാര പൊടിച്ചത്-അരകപ്പ്
കൊക്കൊ പൊടി- 25 ഗ്രാം
വാനില എസന്‍സ് - കാല് ടീസ്പൂണ്‍
ഉപ്പ് - ഒരു നുളള്
ഉണ്ടാക്കുന്ന വിധം
ആദ്യം ഡബിള്‍ ബോയിലര്‍ രീതി ഉപയോഗിച്ചു നെയ്യ് ഉരുക്കുക. ഇനി പൊടിച്ചുവച്ച് പഞ്ചസാര ചേര്‍ത്തു നന്നായി അലിയുന്നതു വരെ ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേര്‍ക്കുക. ഇനി കൊക്കോ പൗഡര്‍ കുറേശ്ശയായി ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക. ഇത് ഒഴുകുന്ന പരുവത്തിലാവുന്നത് വരെ ഇളക്കുക. ശേഷം തീ ഓഫ് ചെയ്യുക.
ഇതിലേക്ക് വാനില എസന്സുകൂടെ ചേര്‍ത്ത് ഇളക്കിയെടുക്കുക. ചൂടൊന്നു കുറഞ്ഞാല്‍ ഇഷ്ടമുള്ള മോള്‍ഡില്‍ ഒഴിച്ചു കൊടുക്കുക. ശേഷം ചൂടാറിയാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. അടിപൊളി രുചിയില്‍ ഹോം മെയ്ഡ് ചോക്ലേറ്റ് റഡി. ഇത് ഫ്രിഡ്ജില്‍ തന്നെ വച്ചു കഴിക്കണം. അല്ലെങ്കില്‍ പെട്ടെന്ന് ലൂസായിപ്പോവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."