മഴ വർധനക്ക് നാനോ ടെക്നോളജിയുമായി യുഎഇ
അബുദബി: ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങള്‍ പരിസ്ഥിക സന്തുലിനാവസ്ഥ തടസപ്പെടുത്താത്ത സുരക്ഷിതമായ രീതികളാണ് എമിറേറ്റ്സ് റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ഉപയോഗിക്കുന്നതെന്ന് അധികൃതർ. മഴ വർധിപ്പിക്കുന്നതിന് ക്ലൗഡ് സീഡിംഗ് പ്രവർ ത്തനങ്ങളിൽ ഉപയോഗിക്കാവുന്ന വസ്തുക്കളെ കുറിച്ച് ശാസ്ത്രജ്ഞരും എൻജിനീയർമാരും പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന നിരവധി ആശങ്കകളും ചോദ്യങ്ങളും ഇല്ലാതാക്കിയാണ് രാജ്യം ഈ രംഗത്ത് പ്രവർത്തിക്കുന്നത്.
സമീപ വർഷങ്ങളിൽ, സോഡിയം ക്ലോറൈഡ്/ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിച്ചു മഴ മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇത് രണ്ട് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഹൈഗ്രോസ്കോപ്പിക് മെറ്റീരിയലാണ്. ഈ മെറ്റീരിയൽ പരിസ്ഥിതിയിൽ ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
"UAE’s Innovative Step Forward! Embracing nanotechnology to boost rainfall and ensure water sustainability in the desert. A revolutionary approach to meet the nation’s growing water needs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."