സ്വദേശി പൗരനെ തലക്കടിച്ചു കൊന്ന കേസ്; മലയാളിയുടെ വധശിക്ഷ നടപ്പാക്കി സഊദി
റിയാദ്: സഊദി സ്വദേശി പൗരനെ അടിച്ചു കൊന്ന കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന സ്വദേശി പൗരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍ (63) എന്നയാളെയാണ് ശിക്ഷിച്ചത്.
കൊലപാതകത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സഊദി ശരീഅ കോടതിയാണ് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സുപ്രീം കോടതിയെയും റോയല്‍ കോര്‍ട്ടിനെയും സമീപിച്ചിരുന്നു. രണ്ട് നീതിപീഠങ്ങളും പ്രതിയുടെ അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
Saudi Arabia has carried out the death sentence of an Indian national who was convicted of murdering a fellow Indian citizen, sparking widespread attention to the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."