HOME
DETAILS

പ്രതിഷേധങ്ങള്‍ക്കിടെ പൊലിസ് സുരക്ഷയോടെ തിരുവനന്തപുരം വിട്ട് മുകേഷ്; വാഹനത്തിലെ എം.എല്‍.എ ബോര്‍ഡ് നീക്കി

  
August 30 2024 | 05:08 AM

mukesh-left-his-thiruvananthapuram-residence

തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെയുള്ള രാജി ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ എം.മുകേഷ് എം.എല്‍.എ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് മടങ്ങി. വന്‍ പൊലിസ് സുരക്ഷയിലാണ് നടന്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത്. എന്നാല്‍ എങ്ങോട്ടാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. 

അതേസമയം, എം.എല്‍.എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്.

മുകേഷിന്റെ രാജിക്ക് സമ്മര്‍ദ്ദം ഉയരുന്നതിനിടെ നിര്‍ണായക സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.പാര്‍ട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്.

മുകേഷിന്റെ രാജി സംബന്ധിച്ച് സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് സി.പി.എം. ബലാത്സംഗക്കുറ്റം ചുമത്തി പൊലിസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സി.പി.ഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.

മന്ത്രി ജെ ചിഞ്ചുറാണി, കമലാ സദാനന്ദന്‍, പി വസന്തം എന്നിവര്‍ സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ മുകേഷിന്റെ രാജിവേണമെന്ന കര്‍ശന നിലപാടെടുത്തു. കോണ്‍ഗ്രസ് എം.എല്‍.എമാരായ എം വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  17 days ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  17 days ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  17 days ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  17 days ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  17 days ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  17 days ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  17 days ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  17 days ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  17 days ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  17 days ago