HOME
DETAILS

യുഎഇ വിസ പൊതുമാപ്പ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  
Ajay
August 30 2024 | 11:08 AM

UAE visa amnesty Things to know

ദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു.ഇളവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്. ഏത് തരം വിസയിൽ എത്തിയവർക്കും ഇളവ് ഉപയോപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻററ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ല. വിസിറ്റ് വിസയിലും താമസ വിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇളവ് ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക് മടങ്ങാം. സെപ്റ്റംബർ ഒന്നുമുതൽ ഇമിഗ്രേഷൻ വകുപ്പിൻറെ അംഗീകാരമുള്ള എല്ലാ ടൈപ്പിങ് സെൻററുകളിൽനിന്നും വിസ നിയമലംഘകർ ക്കുള്ള ഇളവ് ലഭിക്കാനുള്ള അപേക്ഷാ ഫോറം ലഭിക്കും. അതേസമയം ഏതെങ്കിലും കേസുള്ളവർക്ക് ഇള വ് ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുമായി കേസ് തീർപ്പാക്കേണ്ടതുമുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഷാർജ, കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇളവ് ഉപയോഗപ്പെടുത്താനുള്ള ഹെൽപ്ഡെസ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇളവ് ആർക്കൊക്കെ

•ഗ്രേസ് പിരീഡിനു ശേഷം രാജ്യത്ത് തങ്ങുന്ന റെസി ഡന്റ്സ് വിസ വിഭാഗത്തിലുള്ളവർ

•നിശ്ചിത വിസ കാലാവധിക്കുശേഷവും അനധികൃതമായി തങ്ങുന്നവർ

•തൊഴിൽദാതാവ് ഒളിച്ചോടിയതായി കേസ് ഫയൽ ചെയ്തവർ

•കുഞ്ഞ് ജനിച്ച് നാലുമാസത്തിനുള്ളിൽ രക്ഷിതാക്കൾക്ക് താമസ സ്ഥലമേതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകൾ

ഇളവുകൾ എന്തെല്ലാം

ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവരെ അഞ്ച് തരം പിഴകളിൽ നിന്ന് ഒഴിവാക്കപ്പെടും

•അനധികൃത താമസം
 •എസ്റ്റാബ്ലിഷ്മെൻറ് കാർഡ്

•എമിറേറ്റ്സ് ഐഡി

•മാനവ വിഭവ ശേഷി, എമിറലൈസേഷൻ മന്ത്രാലയത്തിന് തൊഴിൽ കരാർ നൽകുന്നതിൽ വീഴ്ച

•തൊഴിൽ കരാർ പുതുക്കുന്നതിലെ വീഴ്ച

ഫീസിൽ ഇളവ്

•റെസിഡന്റ്സ്, വിസിറ്റ് വിസ റദ്ദാക്കൽ

* സ്ഥാപനം ഒളിച്ചോടിയതായി ഫയൽ ചെയ്യൽ

* രാജ്യം വിടുന്നതിനുള്ള ഫീസ്

* റെസിഡന്റ്സ്/ വിസിറ്റ് വിസ വിവരങ്ങൾ സമർപ്പിക്കാനുള്ള ഫീസ്

* രാജ്യം വിടാനുള്ള അനുമതിക്കുള്ള ഫീസ് ഇളവില്ലാത്തവർ

* 2024 സെപ്റ്റംബർ ഒന്നിനു ശേഷം വിസനിയമം ലംഘിച്ചവർ

* സെപ്റ്റംബർ ഒന്നിനു ശേഷം സ്ഥാപനം ഒളിച്ചോടി യതായി പ്രഖ്യാപിച്ചവർ

* യു.എ.ഇയിൽ നിന്നോ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നോ നാടുകടത്തപ്പെട്ടവർ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  5 days ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  5 days ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  5 days ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  5 days ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  5 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  5 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  5 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  5 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  5 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  5 days ago