അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന ചോദ്യം മുതല്‍ കൂട്ട ബലാത്സംഗശ്രമം വരെ; മലയാള സിനിമയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള
ചെന്നൈ: സിനിമാ മേഖലയില്‍നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ചാര്‍മിള. നിര്‍മാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നുമാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍.
1997ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കുട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിനെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റ്‌റിനെ മര്‍ദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഓടിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിര്‍മാതാവ് എം.പി.മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ രക്ഷപ്പെട്ടെങ്കിലും ജുനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായിയെന്നും ചാര്‍മിള പറയുന്നു.
സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാര്‍മിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണു താന്‍ അഡ്ജസ്റ്റ്‌മെന്റ്‌റിന് തയാറാണോയെന്നു ഹരിഹരന്‍ ചോദിച്ചതെന്നും, വഴങ്ങാന്‍ തയാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' എന്ന സിനിമയില്‍നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കിയെന്നും ചാര്‍മിള വ്യക്തമാക്കുന്നു.
നാലു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്, ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത് മലയാള സിനിമയിലാണെന്നും, ഒരുപാട് മലയാള സിനിമകള്‍ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്‌മെന്റിന് തയാറാകാത്തത് കൊണ്ടാണെന്നും ചാര്‍മിള വ്യക്തമാക്കുന്നു.
Malayalam actress Charmila opens up about her disturbing experiences in the film industry, from being asked if she's willing to compromise to facing attempted gang rape. Her courageous revelations shed light on the dark underbelly of the industry and the struggles women face.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."