ഹുറുണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടിക; ഇന്ത്യയിലെ സമ്പന്ന വനിതയായി സോഹോയുടെ രാധ വെമ്പു
ന്യൂഡല്‍ഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി.
രണ്ടാമത് നൈക്കയുടെ ഫാല്‍ഗുനി നയ്യാറാണ്. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ ഉടമ ജയശ്രീ ഉള്ളാളാണ് മൂന്നാമത്. ഫാല്‍ഗുനി നയ്യാറുടെ ആസ്തി 32,200 കോടിയും, ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥയായ ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് 4600 കോടിയാണ് ഇവരുടെ ആസ്തി.
സമ്പന്നരായ ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജൂഹി ചൗള, ഷാരൂഖ് ഖാമാമ് ഒന്നാം സ്ഥാനത്ത്. ബിയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷാ, കോണ്‍ഫുന്റ് ഗ്രൂപ്പിന്റെ നേഹ നര്‍കേഡ, പെപ്‌സികോയുടെ ഇന്ദ്ര നൂയി, ലെന്‍സ്‌കാര്‍ട്ടിന്റെ നേഹ ബന്‍സാല്‍, വി.യു ടെക്‌നോളജിയുടെ ദേവിത രാജ്കുമാര്‍ സരഫ്, അപ്‌സ്റ്റോക്ക്‌സിന്റെ കവിത സുബ്രമണ്യം എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.
Radha Vembu, founder of Zoho, tops the Hurun India Rich List as the richest woman in India, recognizing her entrepreneurial success and contributions to the business world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."