10 മിനിട്ടില്‍ ഡെലിവറി ഉറപ്പുനല്‍കി ബ്ലിങ്കിറ്റ് ഇനി കൊച്ചിയിലും
ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ക്വിക്ക് ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഓണത്തിന് മുന്നോടിയായാണ് കമ്പനി കേരളത്തില്‍ ലോഞ്ച് ചെയ്തതെന്ന് ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദര്‍ ധിന്‍സ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ബ്ലിങ്കിറ്റിന്റെ ആദ്യ സ്റ്റോര്‍ കലൂരിലാണ് തയ്യാറാക്കിയിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയം, പാലാരിവട്ടം, ജവഹര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബ്ലിങ്കിന്റെ ഡെലിവറി സേവനങ്ങള്‍ ലഭിക്കും. മില്‍മ ഉത്പന്നങ്ങള്‍, അജ്മി പുട്ടുപൊടി, ഈസ്റ്റേണ്‍ മസാല തുടങ്ങിയ കേരള ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആപ്പില്‍ ലഭിക്കും. വൈകാതെ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ച് നഗരത്തിലെ ഡെലിവറി കവറേജ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2013ലാണ് നേരത്തെ ഗ്രോഫേര്‍സ് (Grofers) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്ലിങ്കിറ്റ് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 4,447 കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന ബ്ലിങ്കിറ്റിനെ 2022ല്‍ സൊമാറ്റോ ഏറ്റെടുത്തു. ബ്ലിങ്കിറ്റ് സ്ഥാപകനായ അല്‍ബിന്ദറിനെ കമ്പനിയില്‍ ബിസിനസ് ഹെഡായി നിലനിര്‍ത്തിയായിരുന്നു ഏറ്റെടുക്കല്‍ നടപടി. ബ്ലിങ്കിറ്റ് ബ്രാന്‍ഡിനെ സൊമാറ്റോയില്‍ നിന്നും വേറിട്ട് നിറുത്താനും തീരുമാനിച്ചിരുന്നു. രാജ്യത്തെ 27 നഗരങ്ങളിലായി നൂറിലധികം ഫ്രാഞ്ചൈസികളാണ് ഇന്ന് ബ്ലിങ്കിറ്റിനുള്ളത്.
ഗൂഗിള്‍ പ്ലേയിലും, ആപ്പിള്‍ സ്റ്റോറിലും ബ്ലിങ്കിറ്റ് ആപ്പ് ലഭ്യമാണ്. കൊച്ചിയില്‍ ഇതിനോടകം വേരുറപ്പിച്ച സ്വിഗ്വി ഇന്‍സ്റ്റമാര്‍ട്ട്, ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയവരോടാകും ബ്ലിങ്കിറ്റിന്റെ മത്സരം.
Blinkit, a quick-commerce platform, has announced its expansion to Kochi, promising to deliver groceries and essentials within 10 minutes, revolutionizing the way residents shop for daily needs in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."