HOME
DETAILS

പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ

  
August 02 2025 | 13:08 PM

Saudi Poet Sentenced to Life Imprisonment in Kuwait for Citizenship Fraud

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമായി പൗരത്വം നേടുകയും പൊതു ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്ത പ്രമുഖ സഊദി കവിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ ഏറ്റവും ഗുരുതരമായ തട്ടിപ്പ് കേസുകളിലൊന്നായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

പ്രിസൈഡിംഗ് ജഡ്ജി അബ്ദുൾവഹാബ് അൽ മുഐലിയുടെ നേതൃത്വത്തിലുള്ള കോടതി, പ്രതിക്ക് 1.79 മില്യൺ കുവൈത്ത് ദീനാർ (ഏകദേശം 5.8 മില്യൺ യുഎസ് ഡോളർ) പിഴ ചുമത്തുകയും അനധികൃതമായി നേടിയ ഫണ്ടുകൾ പൂർണമായി തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി വ്യാജമായി നിർമിച്ച രേഖകൾ ഉപയോ​ഗിച്ചാണ് പ്രതി കുവൈത്ത് പൗരത്വവും അനുബന്ധ ആനുകൂല്യങ്ങളും നേടിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.

കോടതി രേഖകൾ പ്രകാരം, 1995-ൽ മരിച്ച ഒരു പൗരന്റെ സിവിൽ ഫയലിൽ വ്യാജമായി പേര് ചേർത്താണ് പ്രതി പൗരത്വം നേടിയത്. 1961-ൽ ജനിച്ച പ്രതി, സഊദി പൗരത്വം ഉപേക്ഷിച്ച് 1972-ലെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തെറ്റായ ഐഡന്റിറ്റി സ്വീകരിച്ചതായും ആരോപണമുണ്ട്.

കേസിന്റെ പ്രത്യാഘാതം പ്രതിയുടെ കുടുംബത്തെയും ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തിൽ നേടിയ പൗരത്വമായതിനാൽ, പ്രതിയുടെ 27 മക്കളുടെയും അവരുടെ മക്കളുടെയും കുവൈത്ത് പൗരത്വവും കോടതി റദ്ദാക്കി. 2016-ൽ പ്രതി കുവൈത്ത് വിട്ടതായി പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ 2024 ജൂണിൽ ഇയാളുടെ കുവൈത്ത് പൗരത്വം ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.

A Saudi national and well-known poet has been sentenced to life in prison by a Kuwaiti court for obtaining citizenship through fraudulent means. The case has drawn widespread attention across the Gulf region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  6 minutes ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  2 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  2 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  2 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  2 hours ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  2 hours ago
No Image

ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

Saudi-arabia
  •  3 hours ago
No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  10 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  11 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  11 hours ago