
പ്രൊഫ. എം.കെ. സാനു അന്തരിച്ചു

കൊച്ചി: മലയാള സാഹിത്യത്തിന്റെ നിറപകിട്ടായ പ്രൊഫസർ എം.കെ. സാനു (97) അന്തരിച്ചു. "സാനു മാഷ്" എന്ന് മലയാളികൾ സ്നേഹപൂർവം വിളിച്ചിരുന്ന അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ ആദരണീയ വ്യക്തിത്വമായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 5:35നാണ് മരണം സംഭവിച്ചത്. രാത്രി 9 വരെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ. സാനു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. നാല് വർഷം സ്കൂൾ അധ്യാപകനായും പിന്നീട് കൊല്ലം എസ്.എൻ. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചു. 1983ൽ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചു.
മികച്ച എഴുത്തുകാരൻ, നിരൂപകൻ, വാഗ്മി, ചിന്തകൻ, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തനായ സാനു മാഷ്, 40ലേറെ കൃതികൾ രചിച്ചു. ‘കാറ്റും വെളിച്ചവും’, ‘ചക്രവാളം’, ‘നാരായണ ഗുരുസ്വാമി’, ‘ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ‘കർമഗതി’ എന്ന ആത്മകഥയും ശ്രദ്ധേയമാണ്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
1986ൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായും 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി വിജയിച്ചും അദ്ദേഹം ശ്രദ്ധേയനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എം.ജി. യൂണിവേഴ്സിറ്റി ശ്രീനാരായണ ചെയർ ഡയറക്ടർ, വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, മലയാള സാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും നൽകിയ സംഭാവനകൾ അനശ്വരമാണ്.
Renowned Malayalam literary critic, writer, and former MLA, Professor M.K. Sanu, fondly called "Sanu Master," passed away at 97 in a private hospital in Ernakulam on Friday at 5:35 PM. Admitted after a fall that injured his hip, his condition worsened post-surgery. Born on October 27, 1928, in Alappuzha, Sanu authored over 40 works, including Kattum Velichavum and Karmagati, and received prestigious awards like the Ezhuthachan Puraskaram. A distinguished educator and orator, he served as a college professor and held significant cultural roles, leaving an indelible mark on Kerala's literary and cultural landscape
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനുമതിയില്ലാതെ തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സഊദി മാനവ വിഭവശേഷി മന്ത്രാലയം
Saudi-arabia
• 4 hours ago
ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്‌ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി
National
• 4 hours ago
പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറുപേർ അറസ്റ്റിൽ
Kerala
• 5 hours ago
'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി
Kerala
• 5 hours ago
കോടനാട് വയോധികയുടെ കൊലപാതകം: അമ്മയെ വഴക്കു പറഞ്ഞതിന്റെ പ്രതികാരമാണെന്ന് മൊഴി; പ്രതി പിടിയിൽ
Kerala
• 5 hours ago
പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ
Kuwait
• 5 hours ago
വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രൊമോഷന്‍ ഓഫറുകളില്‍ വീഴുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശവുമായി കുവൈത്ത്
Kuwait
• 6 hours ago
വായു മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു; മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു
uae
• 6 hours ago
ആറ് മാസത്തെ സാലറി സ്‌റ്റേറ്റ്‌മെന്റും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് പ്രതിശ്രുത വധുവിന്റെ പിതാവ്; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍
uae
• 7 hours ago
സഊദി അറേബ്യയുടെ അഴിമതി വിരുദ്ധ നീക്കം: ജൂലൈയിൽ 142 പേർ അറസ്റ്റിലായി, 425 പേരെ ചോദ്യം ചെയ്തു
Saudi-arabia
• 7 hours ago
കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി
National
• 8 hours ago
2027 ഓഗസ്റ്റ് 2 ന് മുമ്പ് കാണാനാവുന്ന ആകാശ വിസമയങ്ങൾ ഏതെല്ലാം; കൂടുതലറിയാം
uae
• 8 hours ago
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്; നടപടി ഹിന്ദുത്വ സംഘടനകളുടെ പരാതിയില്‍, പള്ളിപൊളിക്കാന്‍ അക്രമികള്‍ ബുള്‍ഡോസറുമായെത്തി
National
• 8 hours ago
മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച സംഭവം; പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 8 hours ago
അനധികൃത ആപ്പുകളുടെ ഉപയോഗം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 9 hours ago
ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസ്; യുവതിയുടെ വീട്ടിൽ പരിശോധന, പൊലിസ് അന്വേഷണം ഊർജിതം
Kerala
• 10 hours ago
ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് കാണാതായെന്ന് തേജസ്വി യാദവ്; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 10 hours ago
നിർണായക ഏഴ് ദിവസങ്ങൾ: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഊർജിതം, കരാറിൽ തീരുമാനമാകുമോ?
International
• 10 hours ago
'തിരിച്ചറിവ് ലഭിച്ചു, ബി.ജെ.പിയോടുള്ള സമീപനത്തില്‍ ഇത് മാനദണ്ഡമായിരിക്കും' കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 8 hours ago
ഇംഗ്ലണ്ടിന് അംപയറുടെ സഹായം? ഡിആർഎസിന് മുമ്പ് സിഗ്നൽ, ധർമസേനയ്ക്കെതിരെ വിമർശനം
Kerala
• 9 hours ago
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 9 hours ago