HOME
DETAILS

കോടനാട് വയോധികയുടെ കൊലപാതകം: അമ്മയെ വഴക്കു പറഞ്ഞതിന്റെ പ്രതികാരമാണെന്ന് മൊഴി; പ്രതി പിടിയിൽ

  
Web Desk
August 02, 2025 | 1:18 PM

kodanad elderly womans murder revenge for scolding mother suspect arrested

ബെം​ഗളൂരു: എറണാകുളം കോടനാട്ടിൽ അന്നമ്മയെ (74) ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് 24 വയസ്സുകാരനായ അദ്വൈത് ഷിബുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. അന്നമ്മയുടെ അയൽവാസിയായ പ്രതി, ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കോടനാട് പൊലിസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം അന്നമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് അദ്വൈത് ബെംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു.

പ്രതിയുടെ അമ്മയും അന്നമ്മയും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നമ്മ, അദ്വൈതിന്റെ അമ്മയെ വഴക്കു പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിച്ചെങ്കിലും, അന്നമ്മയുടെ പരിസരം നന്നായി അറിയാവുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിൽ പൊലിസ് അന്വേഷണം കേന്ദ്രീകരിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നുള്ള സൂചനകളും പ്രതിയെ കുടുക്കുന്നതിൽ നിർണായകമായി.

അന്നമ്മയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. കൈ, മുഖം, തല എന്നിവിടങ്ങളിൽ പരുക്കുകളും, സ്വർണവളകളും കമ്മലും ബലമായി ഊരിയെടുത്തതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പതിവുപോലെ വീടിന് സമീപമുള്ള ജാതിത്തോട്ടത്തിൽ ജാതിക്കായ് ശേഖരിക്കാനിറങ്ങിയ അന്നമ്മ, രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നമ്മയുടെ ദിനചര്യ മനസ്സിലാക്കിയ പ്രതി, മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.

 

 

In Kodanad, Ernakulam, 24-year-old Adwaith Shibu was arrested in Bengaluru for the murder of 74-year-old Annamma, a neighbor. Driven by revenge over Annamma scolding his mother, Adwaith killed her, stole her gold ornaments, and fled. Police, using CCTV footage and post-mortem evidence, swiftly nabbed him. Annamma’s body, found in a nearby plantation, showed signs of assault



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  11 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  11 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  11 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  11 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  11 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  11 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  11 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  11 days ago