ടെർമിനൽ ഗേറ്റ് മാറിയത് അറിഞ്ഞില്ല: റിയാദ് വിമാനത്താവളത്തിനുള്ളില്‍ പ്രവാസി കറങ്ങിയത് ആറു ദിവസം
റിയാദ്: ടെര്‍മിനല്‍ ഗേറ്റ് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിനുള്ളില്‍ പ്രവാസി കറങ്ങിയത് ആറു ദിവസം. ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനായി ബോര്‍ഡിംഗ് പാസും എമിഗ്രേഷനും കഴിഞ്ഞ് വിമാനത്താവളത്തിനുള്ളിലേക്ക് കടന്ന യുപി സ്വദേശിയാണ് റിയാദ് വിമാനത്താവളത്തില്‍ കറങ്ങിയത്. ടെർമിനൽ ഗേറ്റ് കണ്ടെത്താൻ കഴിയാത്തതായിരുന്നു പ്രശ്നം. ഹായിലില്‍ ആട്ടിടയനായി ജോലി ചെയ്യുന്ന യുപി മഹാരാജ് ഗഞ്ച് സ്വദേശി സുരേഷ് പാസ്വാന്‍ ആണ് വിമാനം കാത്ത് ഒരാഴ്ച റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. അതേസമയം ലഗേജെത്തിയിട്ടും ഇദ്ദേഹത്തെ കാണാത്ത പരിഭവത്തില്‍ വീട്ടുകാര്‍ ദല്‍ഹി വിമാനത്താവളത്തില്‍ ഒരാഴ്ച കാത്തിരിക്കുകയും ചെയ്തു.
ഹാഇലില്‍ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ആഗസ്റ്റ് 25നാണ് തൊഴിലുടമ റിയാദ് എയർപോർട്ടില്‍ കൊണ്ടാക്കിയത്. അന്ന് രാത്രി 8.40ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന നാസ് എയർലൈൻസ് വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്. ലഗേജ് ചെക്കിൻ, എമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കി മൂന്നാം നമ്ബർ ടെർമിനലില്‍ ഗേറ്റ് തുറക്കുന്നതും കാത്തിരുന്നു. എന്നാല്‍, അദ്ദേഹമിരുന്ന ഏരിയ മാറിപ്പോയി. ശരിയായ ഗേറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന സമയം വരെ അനൗണ്‍സ് ചെയ്തിട്ടും കാണാത്തിതിനാല്‍ വിമാനം അതിെൻറ സമയത്ത് പറന്നു. ഭാഷ പ്രശ്നമായതിനാൽ അറിയിപ്പുകളൊന്നും മനസിലാക്കാനും കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല വേറേ ആരോടും തിരിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.
അതിനിടെ ഇദ്ദേഹത്തിന്റെ ലഗേജ് ദല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. സുരേഷിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങള്‍ ഡല്‍ഹി എയർപോർട്ടിലെത്തിയിരുന്നു. വിമാനം വന്ന് സമയമേറെ കഴിഞ്ഞിട്ടും ആളെ കാണാതെ അധികൃതരോട് അേന്വഷിച്ചപ്പോഴാണ് ലഗേജ് മാത്രമേ വന്നിട്ടുള്ളൂ ആളെത്തിയിട്ടില്ല എന്ന് മനസ്സിലാകുന്നത്. ഫോണിലേക്ക് വിളിച്ചുനോക്കിയിരുന്നെങ്കിലും കിട്ടിയില്ല. എന്ത് പറ്റിയെന്നറിയാതെ ആശങ്കയിലായി ബന്ധുക്കള്‍.
അഞ്ച് ദിവസം കഴിഞ്ഞാണ് റിയാദ് എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ ഡ്യൂട്ടി മാനേജർ, മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചു പറഞ്ഞത്, ഇന്ത്യാക്കാരനായ ഒരാള്‍ കുറച്ചുദിവസമായി മൂന്നാം നമ്പർ ടെർമിനലിലുണ്ടെന്ന്. മൗനിയാണ്. ആഹാരം കഴിക്കുന്നില്ല, കുളിക്കുന്നില്ല, വസ്ത്രം മാറുന്നില്ല, ഒരേയിരിപ്പാണ് എന്നെല്ലാം മാനേജർ വിദശീകരിച്ചു. ശിഹാബ് ഉടൻ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെല്‍ഫെയർ സെക്രട്ടറി മൊയിൻ അക്തറിനെ വിവരം അറിയിച്ചു. അവിടെ പോയി നോക്കി വേണ്ടത് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.
തുടർന്ന് ശിഹാബും പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്പി, റഊഫ് പട്ടാമ്പി എന്നിവരും എയർപോർട്ടിലെത്തി. അധികൃതരുടെ അനുമതിയോടെ അകത്തു കയറി സുരേഷിനോട് സംസാരിച്ചു. എന്നാല്‍, മാനസികമായി തകർന്ന അവസ്ഥയിലായിരുന്ന അയാള്‍ക്ക് കാര്യമായിട്ടൊന്നും സംസാരിക്കാനായില്ല. കൈയിലുള്ള ഫോണ്‍ വാങ്ങി അതില്‍നിന്ന് അവസാനം വിളിച്ചയാളുടെ നമ്പറെടുത്ത് വിളിച്ചു. ദമാമിൽ ജോലി ചെയ്യുന്ന ബന്ധുവാണ് ഫോണെടുത്തത്. കുറച്ചുദിവസമായി സുരേഷിനെ കുറിച്ച് ഒരു വിവരവുമില്ലാതെ പ്രയാസത്തിലായിരുന്നെന്നും ബന്ധുക്കള്‍ ഡല്‍ഹി എയർപോർട്ടില്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പഞ്ഞു. അദ്ദേഹം നല്‍കിയ സുരേഷിെൻറ ഭാര്യയുടെ നമ്പറിലേക് വിളിച്ച് ശിഹാബ് വിവരം അറിയിച്ചു. ആള്‍ ജീവനോടെയുണ്ടെന്നറിഞ്ഞപ്പോള്‍ അവർക്ക് ആശ്വാസമായി.
ആറ് ദിവസത്തോളമായി ആഹാരമൊന്നും കഴിക്കാതെയും ഒരേ വസ്ത്രവുമായി കുളിക്കാതെ ഇരുന്ന സുരേഷ് ആകെ മുഷിഞ്ഞ അവസ്ഥയിലുമായിരുന്നു. മാറ്റി ധരിപ്പിക്കാൻ മാറ്റൊന്നും കൈവശവുമില്ലായിരുന്നു. വിമാനത്താവള അധികൃതരുടെ അനുമതിയോടെ പുറത്ത് പോയി ശിഹാബും സഹപ്രവർത്തകരും പുതിയ വസ്ത്രങ്ങൾ വാങ്ങി കൊണ്ടു വന്നു.
ഒടുവിൽ എല്ലാവരും ചേർന്ന് നിർബന്ധപൂർവ്വം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. മൂന്നാം ടെർമിനലിൽ നിന്നും ഏറെ ദൂരെയുള്ള രണ്ടാം ടെർമിനലിലേക്ക് ഇതിനോടകം എത്തിക്കാൻ സമയം വൈകുമെന്ന് തിരിച്ചറിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു. പകരം ടെർമിനൽ 3ൽ തന്നെ രാത്രി 8.40 നുളള ഫ്ലൈനാസ് വിമാനത്തിലേക്കുള്ള പുതിയ ടിക്കറ്റ് ലഭ്യമാക്കി. സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കുന്നതിന് ഇതേ വിമാനത്തിലുള്ള മറ്റൊരു ഉത്തരപ്രദേശ് സ്വദേശിയെ ഏർപ്പാടും ചെയ്തു.
സുരേഷിനെ തിങ്കളാഴ്ച ഉച്ചയോടെ വീട്ടുകാരുടെ അടുക്കൽ എത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ശിഹാബ് കൊട്ടുകാടും സഹായത്തിനെത്തിയ പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്പിയും, റൗഫ് പട്ടാമ്പിയുമടങ്ങുന്ന സാമൂഹീക ജീവകാരുണ്യ പ്രവർത്തകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."