57 ബംഗ്ലാദേശികൾക്ക് യു.എ.ഇ പൊതുമാപ്പ് നൽകി
ദുബൈ: ബംഗ്ലാദേശിലെ ശൈഖ് ഹസീന സർക്കാരിനെതിരേ പ്രതിഷേധം നടത്തിയതിനു യു.എ.ഇ ഫെഡറൽ കോടതി ശിക്ഷിച്ച 57 ബംഗ്ലാദേശികൾക്കും പൊതുമാപ്പ് അനുവദിച്ചതായി ചീഫ് അഡ്വൈസർ പ്രൊഫ. മുഹമ്മദ് യൂനുസിന്റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
കോടതി ശിക്ഷിച്ച 57 ബംഗ്ലാദേശികൾക്കും യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ നേരത്തെ മാപ്പ് നൽകിയിരുന്നു. ഇവരെ ഉടൻ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഓഗസ്റ്റ് 28ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പ്രൊഫ. യൂനുസിനെ ഫോണിൽ വിളിച്ചിരുന്നു. അവരുടെ ടെലഫോൺ സംഭാഷണത്തിനിടെ 57 ബംഗ്ലാദേശികൾക്കുള്ള പൊതുമാപ്പ് വിഷയം ശ്രദ്ധയിൽപ്പെടുത്തി. അതനുസരിച്ച്, കുറ്റക്കാരായ ബംഗ്ലാദേശികൾക്ക് മാപ്പ് നൽകണമെന്ന് മുഖ്യ ഉപദേഷ്ടാവ് യു.എ.ഇ പ്രസിഡൻ്റിനോട് അഭ്യർഥിക്കുകയായിരുന്നു.
Also Read: സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി
ശൈഖ് ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ് പ്രവാസികൾ യു.എ.ഇയിൽ പ്രകടനം നടത്തുകയായിരുന്നു. ഇതിന്റെ പേരിൽ ഇവരെ അറസ്റ്റ് ചെയ്യുകയും ഫെഡറൽ കോടതി ശിശിക്കുകയുമായിരുന്നു.
2006ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രൊഫ. മുഹമ്മദ് യൂനുസിൻ്റെ ബഹുമാനാർഥമാണ് യു.എ.ഇ അധികൃതർ കുറ്റവാളികളായ ബംഗ്ലാദേശികൾക്ക് പൊതുമാപ്പ് അനുവദിച്ച് വിട്ടയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."