സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി
ദുബൈ: ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നാലാം ദുബൈ വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിൽ (എസ്.ഡി.ടി) പങ്കെടുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് സമയ പരിധി 2024 ഒക്ടോബർ 20 വരെ നീട്ടി. കൂടുതൽ കമ്പനികൾക്കും സ്പെഷ്യലൈസേഷനുകൾക്കും മതിയായ സമയം നൽകാനാണ് ഈ വിപുലീകരണം ലക്ഷ്യമിടുന്നത്.
ഇതിൽ ചേർന്ന് ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന കമ്പനിക്ക് 3 മില്യൺ യു.എസ് ഡോളർ നൽകും. ചലഞ്ചിന്റെ നാലാം പതിപ്പ്. 'ദുബൈ ഓട്ടോണമസ് ട്രാൻസ്പോർ ട്ട് സോൺ എന്ന പ്രമേയത്തിന് കീഴിൽ സമാരംഭിച്ച പുതിയ മത്സര ഫോർമ റ്റ് അവതരിപ്പിക്കുന്നു. ദുബൈ ഗവൺമെന്റിന്റെ പയനിയറിംഗ് റോൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്വയംഭരണ ഗതാഗത സാങ്കേതിക വിദ്യകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനുമുള്ള ആർ.ടി.എയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണിത്. ഈ എഡിഷൻ ഒന്നിലധികം സംയോജിത മൊബിലിറ്റി മോഡുകൾ അവതരിപ്പിക്കുന്നു.
അത് ഒരു സോണിനുഉള്ളിൽ വിവിധ ട്രാൻസിറ്റ് മാർഗങ്ങൾ സംയോജിപ്പിക്കുന്നു. ആ മൊബിലിറ്റി ഓപ്ഷനുകൾ ഉപയോഗിക്കാൻ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം കമ്പനികളുടെ കൺസോർഷ്യം എന്ന നിലയിലോ ഒരൊറ്റ സ്ഥാപനമായോ ചലഞ്ചിൽ പങ്കെടുക്കാം. ഒരു സേവന കുടക്കിഴിൽ നിരവധി സ്വയംഭരണ ട്രാൻസിറ്റ് സംവിധാനങ്ങൾ സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയംഡ്രൈവിംഗ് ഗതാഗതത്തിലും ട്രാൻസിറ്റ് സംവിധാനങ്ങളുടെ സംയോജനത്തിലും വൈദഗ്ധ്യമുള്ള എല്ലാ പ്രമുഖ കമ്പനികളെയും പങ്കെടുക്കാൻ ക്ഷണിക്കുന്നു. സ്വയംഡ്രൈവിംഗ് ട്രാൻസ്പോർട്ടിനായുള്ള ദുബൈ വേൾഡ് ചലഞ്ച്, സ്വയംഭരണ ഗതാഗതത്തിൽ ദുബൈയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ആർടിഎയുടെ തന്ത്രത്തിന്റെ ഭാഗമാണ്. 2030 ഓടെ നഗരത്തിലെ മൊബിലിറ്റി യാത്രകളുടെ 25% സെൽഫ് ഡ്രൈവിംഗ് യാത്രകളാക്കി മാറ്റുക എന്ന ദുബൈയുടെ വീക്ഷണവുമായി ഇത് യോജിക്കുന്നു. സ്വയം ഡ്രൈവിംഗ് ഗതാഗതിനുള്ള ആഗോള പ്ലാറ്റ്‌ഫോമായി ചലഞ്ച് പ്രവർത്തിക്കുന്നു.
പങ്കെടുക്കുന്നവർക്ക് ഈ ആഗോള മത്സരത്തിനായി സമർ പ്പിച്ചിരിക്കുന്ന വെബ് സൈറ്റ് വഴി ഇപ്പോൾ ചല ഞ്ചിനായി രജിസ്റ്റർ ചെയ്യാം: https:// sdchallenge.awardsplatform.com/.2024 നവംബർ അവസാനത്തോടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. വിജയിക്കുന്ന കമ്പനിയെ 2025 സെപ്റ്റംബറിൽ ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിൽ വെളിപ്പെടുത്തും. വിജയിക്കുന്ന കമ്പനിക്ക് 3 മില്യൺ ഡോളർ സമ്മാനമായി ലഭിക്കും.
The deadline to register for the 4th Dubai World Challenge for Self-Driving Transport has been extended. Innovators and companies now have more time to participate in this prestigious event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."