HOME
DETAILS

കണ്ണൂര്‍ ചക്കരക്കല്ലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു

  
September 05, 2024 | 2:02 PM

Merchant Abducted and Robbed in Kannurs Chakkarakkal

കണ്ണൂര്‍: ചക്കരക്കല്ലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു പണം കവര്‍ന്നതായി പരാതി. കമാല്‍ പീടിക സ്വദേശി റഫീക്കിനെയാണ് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ നടന്ന സംഭവത്തില്‍ തന്റെ കടയിലെ ജീവനക്കാരനെ സംശയിക്കുന്നതായി റഫീഖ് പറഞ്ഞു.

ബെംഗളൂരുവില്‍ ബേക്കറി നടത്തുകയാണ് റഫീഖ്. ഇവിടെ നിന്നും ബസില്‍ ഏച്ചൂര്‍ കമാല്‍ പീടികയിലെത്തിയ റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയും, തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം കൈയിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റഫീഖ് പറയുന്നു. പിന്നീട് കാപ്പാട് ഭാഗത്തെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. 

ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖിനെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും, അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും റഫീഖ് പറയുന്നു. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ബംഗളൂരുവിലെ തന്റെ ബേക്കറിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു. 

മര്‍ദ്ദനത്തില്‍ പരിക്കേറ്റ റഫീഖ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ചക്കരക്കല്‍ പൊലിസ് അറിയിച്ചു.

A merchant was abducted and robbed in Chakkarakkal, Kannur, in a daring incident. Get the latest updates on this shocking crime and the ongoing investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  a day ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  a day ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  a day ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  a day ago