HOME
DETAILS

കോഴിക്കോട് വലിയങ്ങാടി അപകടത്തിൽ മരണം മൂന്നായി; രണ്ടുപേർ ഗുരുതരവസ്ഥയിൽ, അപകടമുണ്ടായത് കോർപറേഷൻ കെട്ടിടത്തിൽ

  
Web Desk
February 23, 2026 | 7:23 AM

kozhikode valiyangadi building collapsed

കോഴിക്കോട്: കോഴിക്കോട് മൊത്തവ്യാപാര വിപണന കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണു. അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലുമായാണ് ഇവർ ചികിത്സയിലുള്ളത്. രണ്ട് പേരുടെയും നില ഗുരുതരമാണ്. അപകടം നടന്ന കെട്ടിടത്തിൽ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതിൽ രണ്ട് പേർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരാണ് മരണപ്പെട്ടത്

ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്ന് അപകടമുണ്ടയത്. പൊളിക്കാൻ നിർദേശമുണ്ടായിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്

ലോഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പഴയ കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ആളുകളെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  4 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇവിടെ...

International
  •  4 days ago
No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  4 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  4 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  4 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  4 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  4 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  4 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  4 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  4 days ago