തസ്ജീലിൽ വാഹന പരിശോധനയ്ക്ക് മുൻകൂർ ബുക്കിങ് ഏർപ്പെടുത്തി
ദുബൈ: എമിറേറ്റിലെ ഏറ്റവും വലിയ വാഹന പരിശോധനാ കേന്ദ്രങ്ങളായ ഖിസൈസിലും അൽ ബർഷയിലുമുള്ള തസ്‌ജി ലിൽ വാഹന പരിശോധനക്ക് മുൻകൂർ ബുക്കിങ് ഏർപ്പെടു ത്തി. റോഡ്‌സ് ആൻഡ് ട്രാൻ സ്പോർട് അതോറിറ്റി (ആർ.ടി .എ)യുടെ സ്മാർട് ആപ്പ് (ആർ. ടി.എ ദുബൈ) വഴിയോ, www. rta.ae എന്ന വെബ്സൈറ്റ് വഴി യോ അപ്പോയ്‌ന്റ്മെൻ്റ് എടു ക്കാൻ സാധിക്കും. വാഹന ഉട മകൾക്ക് നൽകുന്ന സേവനത്തി ന്റെ ഗുണനിലവാരം വർധിപ്പി ക്കുക എന്ന ലക്ഷ്യത്തോടെയാ ണ് പുതിയ തീരുമാനമെന്ന് അധി കൃതർ പറഞ്ഞു. ചില പ്രത്യേക ദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ കൂ ടുതൽ നേരം വാഹന പരിശോധ നാ കേന്ദ്രങ്ങളിൽ കാത്തിരിക്കേ ണ്ട സാഹചര്യം ഒഴിവാക്കാൻ.
ഇത് മൂലം സാധിക്കുമെന്നാണ് ആർ.ടി.എ വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ ബുക്ക് ചെ യ്യാത്ത വാഹന ഉടമകൾക്ക് 100 ദിർഹമാണ് നിരക്ക്. രജി സ്ട്രേഷൻ ടെസ്റ്റ്, പുതുക്കാനു ള്ള ടെസ്റ്റ്, നമ്പർ പ്ലേറ്റ് സഹിതം എക്സ്‌പോർട്ടെസ്റ്റ് എന്നിവക്കാണ് മുൻകൂർ ബുക്ക് ചെയ്യേണ്ടത്. മറ്റ് വാഹനപരിശോധനകൾക്ക് മുൻ കുട്ടിയുള്ള ബുക്കിങ്ങ് ആവശ്യമല്ല. ദൃഢ നിശ്ചയക്കാരെയും മു തിർന്ന പൗരന്മാരെയും മുൻകൂർ ബുക്കിങ്ങിൽ നിന്ന് ഒഴിവാക്കി യിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ ഇരു കേ ന്ദ്രങ്ങളിലെയും പ്രവർത്തനം വിലയിരുത്തും. മെച്ചപ്പെടുത്തേണ്ട മേഖല കൾ കണ്ടെത്തി സേവനത്തിൻ്റെ ഗുണ നിലവാരം വർധിപ്പിക്കുമെ ന്നും ആർ.ടി.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."