HOME
DETAILS

2025 മാർച്ചിൽ എയർ കേരള പറന്നേക്കും

  
September 11, 2024 | 6:13 PM

Air Kerala may fly in March 2025

ദുബൈ/ന്യൂഡൽഹി : സെറ്റ് ഫ്ലൈ ഏവിയേഷനിലൂടെ എയർ കേരള ഡോട്ട് കോം യാഥാർഥ്യത്തിലേക്കെന്ന കമ്പനി അധികൃതർ. എയർ കേരള നേതൃത്വവും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മന്ത്രി കെ.രാംമോഹൻ നായിഡു കേന്ദ്ര വ്യോമ ഗതാഗത മേധാവി അതുൽ മന്റോള, സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ വിക്രം ദേവ് ദത്ത് തുടങ്ങിയവർ സംബന്ധിച്ചു. 

സർക്കാരിന്റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകി. എല്ലാ അനുമതികളും നേടി എത്രയും വേഗം എയർ കേരള പറന്നുയരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. എയർ കേരള ഡോട്ട് കോം ഇന്ത്യൻ വ്യോമയാന മേഖലയിൽ പുത്തനുണർവ് പകരുമെന്ന് ചെയർമാൻ അഫി അഹ്‌മദ് പറഞ്ഞു. എയർ കേരള 2025 മാർച്ചിൽ പറന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സി.ഇ.ഒ ഹരീഷ് കുട്ടിയുടെ 35 വർഷത്തോളം നീണ്ട പരിചയം എയർ കേരള ഡോട്ട് കോമിനെ ഉയരങ്ങളിൽ എത്തിക്കാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

എയർ കേരള ഡോട്ട് കോം പാസഞ്ചർ സർവിസുകൾക്ക് പുറമെ കാർഗോ സാധ്യതകളെ കുറിച്ചും, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചുവരികയാണെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറ‍ഞ്ഞു. 

എയർ കേരള ഡോട്ട് കോം പദ്ധതികൾ മന്ത്രിയുമായി വിശദമായി ചർച്ച ചെയ്തെന്നും, അനുമതികൾ വേഗത്തിലാക്കാൻ സാധ്യമായ എല്ലാ സഹകരണവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സി.ഇ.ഒ ഹരിഷ് കുട്ടി വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago