മലയാളത്തിലെ പ്രഥമ പ്രവാചക മഹാകാവ്യം, പ്രൗഢമാണ് മാഹമ്മദം
മലപ്പുറം: അക്ഷരജ്ഞാനമില്ലാത്ത...,നബിക്കു വെളിപാടിനാല്‍..,അപ്പപ്പോള്‍ ദത്തമായ് വന്ന സത്യമേ വിജയിപ്പു നീ...(മാഹമ്മദം പൊന്‍കുന്നം സൈദ് മുഹമ്മദ്). പ്രവാചക ജീവചരിത്രം മലയാളത്തില്‍ മഹാകാവ്യമായി ആവിഷ്‌കരിച്ച ആദ്യ കവിയാണ് പൊന്‍കുന്നം സെയ്ദ് മുഹമ്മദ്. ആഖ്യാന ശൈലിയിലും, ഭാഷാ പ്രയോഗത്തിലും ഗാനാത്മകതയിലും വേറിട്ട് നില്‍ക്കുന്നു ഈ കൃതി. ഇസ്‌ലാമിക ചരിത്ര കാവ്യാഖ്യാനം മൂന്ന് സര്‍ഗങ്ങളും 1269 ശ്ലോകങ്ങളുമായാണ് കാവ്യം രചിക്കപ്പെട്ടത്. മലയാളത്തില്‍ ഇസ്‌ലാമിക ഇതിവൃത്തം മാഹാകാവ്യമായി അവതരിപ്പിക്കുന്ന ആദ്യ കൃതിയാണിത്.
ഒന്നാം സര്‍ഗത്തില്‍ ഇസ്‌ലാം, മുഹമ്മദ് നബി, പരിശുദ്ധ ഖുര്‍ആന്‍, അല്ലാഹു എന്നിവ സംബന്ധിച്ചുള്ള പൊതു നിരീക്ഷണങ്ങളാണ് നടത്തുന്നത്. മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചും മനുഷ്യകുലത്തിന്റെ ആരംഭവും വ്യാപനവും ഇദ്‌രീസ്(അ), നൂഹ്(അ)പ്രവാചകന്മാരെയും നൂഹി(അ)ന്റെ പ്രളയത്തെക്കുറിച്ചും പ്രതിപാതിക്കുന്നുണ്ട്. മലയാള കവിതിയില്‍ ഇസ്‌ലാമിക ഇതിവൃത്തങ്ങള്‍ കുറഞ്ഞ കാലത്താണ് പ്രമേയപരമായും ശൈലീപരമായും പൊന്‍കുന്നം സൈദ് മുഹമ്മദ് മഹാകാവ്യം രചിക്കുന്നത്. 1978 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ കൃതി പിന്നീട് 2015ല്‍ കേരള സാഹിത്യ അക്കാദമി പുന:പ്രസിദ്ധീകരിച്ചിരുന്നു.
മലയാള കവികളില്‍ പ്രവാചക ജീവിതം സന്നിവേശിപ്പിച്ച അനുഗൃഹീത കവികള്‍ ഏറെയാണ്. ശ്രീനാരായണ ഗുരു, വള്ളത്തോള്‍ നാരായണ മേനോന്‍, ജി.ശങ്കരക്കുറുപ്പ്, പന്മന രാമചന്ദ്രന്‍ നായര്‍, പാലാ നാരായണന്‍ തുടങ്ങി, കല്‍പ്പറ്റ നാരായണന്‍ അടക്കമുള്ളവരുടെ തൂലികയില്‍ നിന്ന് പ്രവാചക ജീവിതം കാവ്യമായി രചിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാവ്യമെഴുതിയത് വള്ളത്തോളാണ്. എന്റെ ഗുരുനാഥന്‍, അല്ലാഹ്, ജാതകം തിരുത്തി, പാംസു സ്‌നാനം എന്നീ കവിതകളെല്ലാം പ്രവാചക ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്. ജി ശങ്കരക്കുറുപ്പിന്റെ ദിവ്യപുഷ്പം എന്ന കവിതയില്‍ ഇസ്‌ലാമിന്റെ പ്രാരംഭവും പ്രവാചക മഹത്വവുമാണ് വിവരിക്കുന്നത്.
പി.കുഞ്ഞിരാമന്‍ നായരുടെ മരുഭൂമിയിലെ ചന്ദ്രോദയം, പാലാ നാരായണന്‍ നായരുടെ മുഹമ്മദ് നബി, പണ്ഡിറ്റ് കെ.പി കറുപ്പന്റെ നബി അവതാരം, പന്മന രാമചന്ദ്രന്‍ നായരുടെ കനിവിന്റെ ഉറവ, കല്‍പറ്റ നാരായണന്റെ നബിയുടെ നിരക്ഷരത തുടങ്ങി മലയാള കവികള്‍ പ്രവാചക ജീവിതം ഇതിവൃത്തമാക്കിയ കവിതകള്‍ ഏറെയുണ്ട്. പൊന്‍കുന്നം സൈത് മുഹമ്മദ്, പി.ഉബൈദ്, യൂസുഫലി കേച്ചേരി, പി.ടി അബ്ദുറഹ്മാന്‍ തുടങ്ങിയവരും പ്രവാചക കാവ്യങ്ങളും ഗാനങ്ങളും രചിച്ചവരാണ്.
Discover the groundbreaking Malayalam epic, "Mahammadam" by Poikkunnam Said Muhammad, the first comprehensive Islamic narrative poem in Malayalam. First published in 1978 and re-released by the Kerala Sahitya Akademi in 2015, this work stands out for its distinctive narrative style and thematic depth, marking a significant contribution to Malayalam literature's portrayal of Islamic history and the life of Prophet Muhammad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."