HOME
DETAILS

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

  
September 15, 2024 | 12:49 PM

telecom company bsnl introduce new sarvathra program in kerala soon

വീട്ടിലെ ഫൈബര്‍ കണക്ഷനിലെ വൈഫൈ ഇനി വീടിന് പുറത്തും ഉപയോഗിക്കാം. വീട്ടിലെ ഫൈബര്‍ കണക്ഷനില്‍ കിട്ടുന്ന അതിവേഗ ഇന്റര്‍നെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടുന്ന പുതിയ പദ്ധതിക്ക് രൂപംകൊടുത്തിരിക്കുകയാണ് നമ്മുടെ സ്വന്തം ബി.എസ്.എന്‍.എല്‍. 'സര്‍വത്ര' എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 


പദ്ധതിയുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തുതന്നെ നടപ്പാക്കാനാണ് തീരുമാനം. ടെലികോം രംഗത്ത് തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് പദ്ധതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. 'സര്‍വത്ര' നടപ്പിലാകുന്നതോടെ മൊബൈല്‍ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതില്‍ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത.
ബി.എസ്.എന്‍.എലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റോബര്‍ട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് 'സര്‍വത്ര'യായി എത്തുന്നത്. 


പദ്ധതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നറിയാം..

വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ബി.എസ്.എന്‍.എലിന്റെ ഫൈബര്‍ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) അടിസ്ഥാനമാക്കിയാണ് 'സര്‍വത്ര' പ്രവര്‍ത്തിക്കുന്നത്. 

ഈ കണക്ഷനിലെ ഇന്റര്‍നെറ്റ് ബി.എസ്.എന്‍.എലിന്റെ മറ്റൊരു ഫൈബര്‍ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. 'സര്‍വത്ര'യുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക.

രജിസ്റ്റര്‍ചെയ്യുമ്പോള്‍ കണക്ഷനുകള്‍ 'സര്‍വത്ര എനേബിള്‍ഡ്' ആയിമാറും. പരമാവധി കണക്ഷനുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ ബി.എസ്.എന്‍.എല്‍. അഭ്യര്‍ഥിക്കും.

'സര്‍വത്ര എനേബിള്‍ഡ്' ആണെങ്കില്‍ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ യൂസര്‍ ഐ.ഡി.യോ അറിയേണ്ട കാര്യവുമില്ല.

ഒരു വെര്‍ച്വല്‍ ടവര്‍ ആയിട്ടാകും സര്‍വത്ര പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.

സുരക്ഷ ഉറപ്പ്

സര്‍വത്രയുടെ സേവനങ്ങള്‍ കൃത്യമാക്കാന്‍ 'വണ്‍ നോക്' എന്ന സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതിനാല്‍ സൈബര്‍ സുരക്ഷയുടെ കാര്യത്തിലും ആശങ്കവേണ്ട. 

-ബി. സുനില്‍കുമാര്‍, കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍, ബി.എസ്.എന്‍.എല്‍.

telecom company bsnl introduce new sarvathra program in kerala soon

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  2 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  2 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  3 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  3 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  3 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  3 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  3 days ago