ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ഇടുക്കി: ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലം എം.ജി.എം മന്ദിരത്തില്‍ റിട്ട. ഹെഡ് പോസ്റ്റ്മാസ്റ്റര്‍ ജി സുനിലിന്റെ മകന്‍ ദേവനന്ദന്‍ (നന്ദു 22) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. സോലദേവനഹള്ളി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് മുകളിലാണ് വീണ് പരിക്കേറ്റ നിലയില്‍ ദേവനന്ദനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. ഉടന്‍തന്നെ സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, വിദഗ്ദ ചികിത്സക്കായി ഹെബ്ബാള്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയതിരുന്നു.
എന്നാല്‍ തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണതാണ് മരണ കാരണം. അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ശിവജി നഗര്‍ ബൗറിങ് ആശുപത്രയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മാതാവ് അനിതകുമാരി, സഹോദരി ഡോ. ദേവി, സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചക്കഴിഞ്ഞ് രണ്ടരക്ക് വീട്ടുവളപ്പില്‍ നടക്കും.
Malayali youth who was undergoing treatment after falling from a train in Bengaluru died
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."