കുതിപ്പിന് സഡൻ ബ്രേക്ക്; സ്വർണവില 55,000 രൂപയ്ക്ക് താഴേക്ക്
കൊച്ചി: വീണ്ടും റെക്കോർഡിലേക്ക് എത്തുമെന്ന നിലയിൽ കുതിച്ചുയർന്നിരുന്ന സ്വർണവിലയ്ക്ക് സഡൻ ബ്രേക്ക്. ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെ 55,000 കടന്ന് കുതിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞതോടെയാണ് വില 55,000ത്തിൽ താഴെ എത്തിയത്. 54,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വർധിച്ചത്. ഇതോടെ 55,000 രൂപ കടന്ന് മുന്നേറിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്.
11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വർധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. ഈ വില തന്നെയാണ് സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന വിലയും. തുടർന്ന് ഓരോ ദിവസങ്ങളിലും വില വർധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."