മറക്കല്ലേ...! തലമുടി കട്ടിയായി വളരാന്‍ ഈ മൂന്ന് നട്‌സ് കഴിക്കാന്‍
നല്ല കറുത്ത കട്ടിയുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ മിക്കവരിലും മുടികൊഴിച്ചിലും ഉള്ളമുടിയാണെങ്കിലോ കട്ടികുറഞ്ഞവയുമൊക്കെയാണ്. എന്നാല്‍ ആരോഗ്യത്തോടെ തലമുടി വളരാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ നട്‌സ് കഴിക്കുന്നത് മുടിവളരാന്‍ നല്ലതാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.
ബദാം
ബയോട്ടിന്‍, പ്രോട്ടീന്‍, ഇരുമ്പ് , ഒമേഗ3 ഫാറ്റി ആസിഡ് സിങ്ക് വിറ്റാമിന്‍ ഇ, ബി ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മാത്രമല്ല ഇതൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. ഇതു വിശപ്പിനെ കുറയ്ക്കുകയും ചെയ്യും.
ബ്രസീല്‍ നട്‌സ്
പൊതുവെ നട്‌സ് കഴിക്കുക എന്നുപറയുമ്പോള്‍ ബദാം പിസ്ത, അണ്ടിപ്പരിപ്പ് ഇതൊക്കെയാണ് നമ്മള്‍ കഴിക്കുക. എന്നാല്‍ ബ്രസില്‍ നട്‌സ് അധികമാരും കഴിക്കാറില്ല. മാത്രമല്ല പലരും കേട്ടിട്ടുപോലുമുണ്ടാകില്ല.
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്‌സാണ് ബ്രസീല്‍ നട്‌സ്. ഇതില്‍ പ്രൊട്ടിനുകള്‍, നാരുകള്‍, കോപ്പര്‍, മഗ്നീഷ്യം, സിങ്ക്, വൈറ്റമിന്‍ ഇ, സെലീനിയം എന്നിവയടങ്ങിയിരിക്കുന്നതിനാല്‍ ഇവ തലമുടി വളരാനും മുടിയുടെ മൊത്തത്തിലുളള ആരോഗ്യത്തിനും ഗുണം ചെയ്യും.
അണ്ടിപ്പരിപ്പ്
മോണോസാച്ചുറേറ്റഡ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കശുവണ്ടിയില്‍ ധാരാളമുണ്ട്. ഉയര്‍ന്ന കലോറിക്കു പുറമേ അണ്ടിപരിപ്പില്‍ അവശ്യ ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ഇ, കെ, സിങ്ക്, മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ അണ്ടിപ്പരിപ്പ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."