'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വറിന്റെ പരിഹാസം. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാര്‍ സാറിന് നല്‍കണമെന്ന് അന്‍വര്‍ പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചത്. കൂടാതെ ശ്രീ അജിത്ത് കുമാര്‍ സാര്‍ സിന്ദാബാദെന്നും അന്‍വര്‍ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് എംഎല്‍എയുടെ പരിഹാസം. എന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ വിമര്‍ശനങ്ങള്‍ അന്‍വര്‍ ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.
പി വി അൻവറിന്‍റെ കുറിപ്പ്
35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത് മറിച്ച് വിൽക്കുക.!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."