HOME
DETAILS

വേഗം വിട്ടോ മലരിക്കലേക്ക്.... അതി മനോഹരമായ ആമ്പല്‍ പൂ വസന്തം കാണാം

  
Web Desk
September 22 2024 | 08:09 AM

Hurry up and go to Malarik

കേരളത്തിലെ കോട്ടയത്ത് ലോകപ്രസിദ്ധമായ ഒരു കൊച്ചു ഗ്രാമമുണ്ട്. മലരിക്കല്‍ ഗ്രാമം. അവിടെ ആമ്പല്‍ വസന്തം കാണാന്‍ പതിവുപോലെ ആളുകളെത്തിത്തുടങ്ങി.  മലരിക്കലില്‍ ആമ്പലുകള്‍ പൂവിട്ടു തുടങ്ങി. ഇതോടെ മലരിക്കല്‍ ശ്രദ്ധനേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 3 മാസംകൊണ്ടു തന്നെ ഒരു കോടിയിലേറെ രൂപയാണ് ലഭിച്ചതെന്നാണ് മലരിക്കല്‍ ടൂറിസം സൊസൈറ്റിയുടെ കണക്ക്. പ്രദേശവാസികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൊസൈറ്റിയുടെ ഈ കണക്ക്. ഇപ്പോള്‍ കോട്ടയത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നായിരിക്കുകയാണ് മലരിക്കല്‍.

പാര്‍ക്കിങ് ഫീസും പൂ വില്‍പ്പനയും വള്ളത്തില്‍ യാത്ര ചെയ്യാനുമുളള ഫീസ് ആണ് വരുമാനം. പാര്‍ക്കിങ്ങിന് ഈ ഭാഗത്തുള്ള വീടുകളുടെ മുറ്റവും പറമ്പുമൊക്കെ വിട്ടു കൊടുക്കും. 30 രൂപയാണ് പാര്‍ക്കിങ് ഫീസ്. പൂ വില്‍പന നടത്തുന്നത് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് . 30 രൂപയാണ് ഒരു കെട്ട് പൂവിന് ഇവര്‍ വാങ്ങുന്നത്. ടൂറിസ്റ്റുകളെത്താത്ത പുറം കായലില്‍ പോയാണ് പൂവ് കൊണ്ടു വരുന്നതിവര്‍.

ഇതിന്റെ വരുമാനം പ്രദേശവാസികള്‍ക്കു തന്നെ ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകതയും. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ പകുതിവരെയാണ് മലരിക്കലിലെ ആമ്പല്‍ വസന്തങ്ങളുടെ കാഴ്ചകള്‍. തിരുവായ്ക്കരി പാടത്താണ് ഏറ്റവും കൂടുതല്‍ ആമ്പല്‍പൂവുള്ളത്. 120 ഓളം വള്ളങ്ങളാണ് ടൂറിസം സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചായത്ത് നിശ്ചയിച്ച തുക ഒരാള്‍ക്ക് ഒരു മണിക്കൂറില്‍ 100 രൂപയാണ്. ഇതിനു പുറമേ കൂടുതല്‍ ദൂരം പോവണമെങ്കില്‍ 1000 രൂപ നിരക്കില്‍ വള്ളം ലഭിക്കുന്നതാണ്.

 

soo.JPG

 തിരുവാര്‍പ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം,950 ഏക്കറുള്ള തിരുവായിക്കരി പാടത്താണ് ആമ്പലുകള്‍ വിരിയുന്നത്. കൊയ്ത്തു കഴിഞ്ഞ് എല്ലാവര്‍ഷവും പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തു തുടങ്ങുക. വര്‍ഷത്തില്‍  ഒരിക്കല്‍ മാത്രമേ ആമ്പല്‍പൂ വിരിയുകയുള്ളൂ... രാവിലെ 6 മുതല്‍ 10 വരെയാണ് പൂക്കള്‍ വിരിയുന്നത്. അതിനാല്‍ ആളുകളെത്തുന്നതും ആ സമയത്തു തന്നെയായിരിക്കും.

 

333333333333333.JPG

അതുകഴിഞ്ഞാല്‍ പിന്നെ പൂക്കള്‍ വാടിപ്പോവും. കോട്ടയത്ത് നിന്ന് ഇല്ലിക്കല്‍ കവലയില്‍ എത്തി തിരുവാര്‍പ്പ് റോഡില്‍ നിന്ന് ഇടത്തോട്ട് തിരിയുക. കാഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറിയിറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കോട്ടയത്തു നിന്ന് ഏഴര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാവും.

 

 

The Ambal Vasantam festival has begun in Malarikallu, Kottayam, with temples blooming as usual. This has attracted significant attention to the area. Last year, the Malarikallu Tourism Society reported earnings of over one crore rupees within just three months, based on information from local residents. Malarikallu is now considered one of the main tourist destinations in Kottayam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago