കാന്താരി വില ഉയരുന്നു! കിലോഗ്രാമിന് 600 കടന്നു
കാന്താരി മുളകിന് വില കിലോഗ്രാമിന് 600 രൂപ കടന്നു. പ്രവാസികള്‍ക്ക് കാന്താരിയോട് പ്രിയം കൂടുന്നതിനിടയിലാണ് ഈ വിലക്കയറ്റം. മഴക്കാലം കാന്താരി മുളകിന്റെ വിളവെടുപ്പ് മോശമാക്കിയിരുന്നതിനാല്‍ കാന്താരിയാകട്ടെ ആവശ്യത്തിന് ലഭ്യവുമല്ല.
മൂന്നു മാസം മുമ്പ് കാന്താരിയുടെ വില 1,000 രൂപ കവിഞ്ഞിരുന്നു. നാട്ടിലേക്കുള്ള പ്രവാസികളുടെ വരവ് വര്‍ധിക്കുന്ന അവധിക്കാലം കഴിഞ്ഞതോടെയാണ് കാന്താരിയുടെ വില താഴ്ന്നത്. പ്രവാസികളുടെ മടക്കയാത്രയിലെ പ്രധാന ഇനങ്ങളാണ് കാന്താരി ഉണങ്ങിയതും ഉപ്പു ചേര്‍ത്ത് ഉണക്കിയതും. രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ല, മരുന്നും വളപ്രയോഗവും കുറവാണ്, കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് നല്ല ഔഷധമാണ് തുടങ്ങിയ പ്രചാരണങ്ങളാണ് പ്രവാസികള്‍ക്ക് കാന്താരിയോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നത്.
നല്ല മണ്ണില്‍ സമൃദ്ധമായി കായ്ക്കുന്ന, വളപ്രയോഗം തീരെ കുറവുള്ള, കാന്താരി കൃഷി ചെയ്യാന്‍ ചെലവു വളരെ കുറവാണ്. ഇതെല്ലാം കണക്കിലെടുത്ത് കാന്താരി വെച്ചുപിടിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. തൂക്കം കൂടുതലുള്ള വെള്ള കാന്താരിയേക്കാള്‍ പ്രിയം പച്ച കാന്താരിക്കാണ്. ഇടക്ക് കുറഞ്ഞ വില വീണ്ടും ഉയര്‍ന്നതോടെ കര്‍ഷകരുടെ കാന്താരി പ്രേമം കൂടിയിട്ടുണ്ട്.
Get the latest update on Kanthari prices! The cost of Kanthari has surged beyond ₹600 per kilogram. Stay informed about the current market rates and trends in the spice market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."