പച്ചക്കറി വിളവെടുപ്പ് തകൃതി; വിലത്തകര്‍ച്ചയും
പട്ടഞ്ചേരി: പട്ടഞ്ചേരിയില്‍ പച്ചക്കറി വിളവെടുപ്പ് തകൃതി. പടവലം,പാവല്‍,പയര്‍,അവര എന്നിവയാണ് വിളവെടുപ്പ് നടക്കുന്നത്. തുടക്കത്തില്‍ നല്ല് വില ലഭിച്ചിരുന്നെങ്കിലും നിലവില്‍ പടവലം ഏഴു രൂപയും പാവലിന് 16-17 രൂപയുമാണ് വില.
ശരാശരി 25 രൂപക്ക് കിലോവിന് വില്‍പനയായാല്‍ മാത്രമെ ഗുണകരമാകൂ എന്ന് കര്‍ഷകര്‍ പറയുന്നു. ഇടനിലക്കാരാണ് ലാഭം കൊയ്‌തെടുക്കുന്നത്. മീനാക്ഷിപുരം, വേലന്താവളം എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ ഉണ്ടെങ്കിലും ഇവിടേക്ക് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് നല്ല വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പാലക്കാട്ടിലേക്കും തൃശൂരിലേക്കും പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് അയക്കുകയാണ്.
ഇടമിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് ഗുണഭോകാതാക്കളിലേക്ക് കച്ചവടം നടത്തുന്ന തമിഴ്‌നാട്ടിലെ ഉഴവര്‍ ചന്ത പോലുള്ള സംവിധാനം പാലക്കാട് ജില്ലയിലും സ്ഥാപിക്കണമെന്നാണ് പട്ടഞ്ചേരിയിലെ പച്ചക്കറി കര്‍ഷകനായ സുരേന്ദ്രന്‍ ആവശ്യപെടുന്നത്.
കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കുക വഴി വലതകര്‍ച്ച നേരിടാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."