HOME
DETAILS

പഞ്ചാബ് ബി.ജെ.പി പ്രസിഡന്റ് രാജിവച്ചു

  
September 27, 2024 | 3:10 PM

Punjab BJP chief Sunil Jakhar Resigns

ചാണ്ഡിഗഡ്: പഞ്ചാബ്  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ രാജിവച്ചു. പഞ്ചാബില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. പാര്‍ട്ടി അധ്യക്ഷനെന്ന രീതിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് ദേശീയ നേതൃത്വത്തെ അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് സംസ്ഥാന പ്രസിഡന്റ് അപ്രതീക്ഷിതമായി രാജിവച്ചത് ബി.ജെ.പിക്ക് കനത്ത പ്രഹരമായിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലെ ജാഖർ സജീവമാകാതിരുന്നത് ചർച്ചയായിരുന്നു. സെപ്തംബർ 3 ന്  നടന്ന ബിജെപി സംസ്ഥാന സമ്മേളനത്തിൽ പാർട്ടി അംഗത്വ യജ്ഞത്തിന് തുടക്കമിട്ടതായിരുന്നു അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. 

സുനില്‍ ജാഖര്‍ കുറച്ചുകാലമായി സജീവ പ്രവര്‍ത്തനം നടത്തുന്നില്ലെന്നും രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.  പഞ്ചാബ് ഘടകം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജാഖര്‍ 2022ലാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2022 മേയിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ജാഖർ അതേ മാസം അവസാനം ബിജെപിയിൽ ചേരുകയും 2022 ജൂലൈ 4-ഓടെ  ബിജെപിയുടെ പഞ്ചാബ് പ്രസിഡൻ്റായി നിയമിതനാകുകയുമായിരുന്നു. 

ഇതിൽ ബിജെപിക്കുള്ളിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. മുൻ കോൺഗ്രസ് നേതാക്കളുടെ പാർട്ടിയിലേക്കുള്ള കടന്നുകയറ്റത്തിലും അവരെ പ്രധാന റോളുകളിലേക്കു നിയമിക്കുന്നതിലും പഴയ അംഗങ്ങൾ അതൃപ്തരാണെന്ന് റിപ്പോർട്ടുണ്ട്. സഹപ്രവർത്തകരുടെ സഹകരണമില്ലായ്മയിൽ ജാഖർ നിരാശനായിരുന്നുവെന്നാണ് റിപ്പോർട്ട്.

 Sunil Jakhar Resigns as Punjab BJP Chief Amid Local Election Campaign


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago