HOME
DETAILS

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

  
Ashraf
September 27 2024 | 16:09 PM

After Tirupati Ladu Controversy Ayodhya Ram Temples prasadam is also under scrutiny

 

അയോധ്യ: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകളും പരിശോധനക്കയച്ചു. ക്ഷേത്രത്തില്‍ സ്ഥിരമായി നല്‍കുന്ന ഏലവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ത്സാന്‍സിയിലുള്ള സര്‍ക്കാര്‍ ലബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനക്കയച്ചത്. 

പ്രതിദിനം ഏകദേശം 80,000 പാക്കറ്റോളം പ്രസാദമാണ് ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംയോജിത പരാതി പരിഹാര സംവിധാനത്തിലേക്ക് പ്രസാദത്തെക്കുറിച്ച് ചിലര്‍ പരാതി നല്‍കിയിരുന്നു. പ്രസാദം തയ്യാറാക്കുന്ന ഹൈദര്‍ഗഞ്ച് എന്ന പ്രദേശത്ത് നിന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ത്സാന്‍സിയിലെ ലാബില്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ (ഫുഡ്) മണിക് ചന്ദ്ര സിങ് സ്ഥിരീകരിച്ചു. 

നേരത്തെ, ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

 

After Tirupati Ladu Controversy Ayodhya Ram Temples prasadam is also under scrutiny



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  6 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  6 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  6 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  6 days ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  6 days ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  6 days ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  6 days ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  6 days ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  6 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  6 days ago