HOME
DETAILS

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോ​ഗ്യ വകുപ്പ്

  
Abishek
July 09 2025 | 11:07 AM

Malappuram Woman on Nipah Contact List Passes Away

മലപ്പുറം: നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു. ഇവരുടെ, മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം തടഞ്ഞ ആരോഗ്യ വകുപ്പ്, നിപ പരിശോധനാ ഫലം ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് നിർദേശിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിയോടൊപ്പം ഇവരും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നു.

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ 241 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 12 പേർ ചികിത്സയിൽ കഴിയുന്നു, അവരിൽ അഞ്ചു പേർ ഐസിയുവിലാണ്. സംസ്ഥാനത്താകെ 383 പേർ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറത്തിനു പുറമേ, പാലക്കാട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ 142 പേർ നിരീക്ഷണത്തിലാണ്.

സമ്പർക്ക പട്ടികയിലുള്ളവരിൽ 94 പേർ കോഴിക്കോട് ജില്ലയിലും, രണ്ടു പേർ എറണാകുളം ജില്ലയിലും നിരീക്ഷണത്തിൽ കഴിയുന്നു. പാലക്കാട് നാലു പേർ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് വീടുകളിൽ സന്ദർശനവും പനി നിരീക്ഷണവും നടത്തിവരുന്നു. ഐസൊലേഷനിലുള്ളവർക്ക് ഫോൺ വഴി മാനസിക പിന്തുണ നൽകുന്നുണ്ട്.

രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ജില്ലകളിൽ അധിക ഐ.സി.യു, ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

A woman from Kottakkal, included in the Nipah virus contact list, has died. The health department has prohibited the cremation of her body until Nipah test results are received. She was under treatment in the intensive care unit alongside a girl who succumbed to Nipah in Mankada.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  2 hours ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  2 hours ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 hours ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  3 hours ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  3 hours ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  3 hours ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  3 hours ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  3 hours ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  3 hours ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  3 hours ago