വ്യാജ എമിഗ്രേഷൻ കോളുകൾക്കെതിരേ പ്രവാസികൾക്ക് ഇന്ത്യൻ കോൺസുലേറ്റിൻ്റെ മുന്നറിയിപ്പ്
ദുബൈ: നിലവിലില്ലാത്ത ചില എമിഗ്രേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന പണം തട്ടാൻ ശ്രമിക്കുന്നവരുടെ കെണിയിൽ പെടരുതെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയം. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് എമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകൾ വരുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റാണ് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകിയത്.
വെള്ളിയാഴ്ച എക്‌സിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഇക്കാര്യം കോൺസുലേറ്റ് പങ്കുവച്ചു. പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ടെലിഫോൺ നമ്പരിൽ നിന്നുള്ള വ്യാജ കോളുകൾ സംബന്ധിച്ച് ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടു. "എമിഗ്രേഷൻ സംബന്ധമായ വിഷയങ്ങളിൽ കോൺസുലേറ്റ് ഇന്ത്യൻ പൗരന്മാരെ വിളിക്കുന്നില്ല.
ദയവായി അത്തരം കോളർമാരുമായി ഇടപഴകരുത്, പണം കൈമാറരുത്" - കോൺസുലേറ്റ് പോസ്റ്റിൽ പറഞ്ഞു. “കോൺസുലേറ്റ് സ്വകാര്യ വിവരങ്ങളോ, ഒ.ടി.പിയോ, പിൻ നമ്പറുകളോ, ബാങ്ക് വിശദാംശങ്ങളോ ആവശ്യപ്പെടുന്നില്ല” - പോസ്റ്റിൽ കൂട്ടിച്ചേർത്തു. സെപ്റ്റംബർ ഒന്നിന് യു.എ.ഇയിൽ ആരംഭിച്ച രണ്ട് മാസത്തെ വിസാ പൊതുമാപ്പ് പദ്ധതി പുരോഗമിക്കുകയാണ്.
ഈ പശ്ചാത്തത്തിലാണ് തട്ടിപ്പു സംഘങ്ങളുടെ സാന്നിധ്യം. സൈബർ കുറ്റവാളികളുടെ ഇമെയിൽ തട്ടിപ്പുകളെ കുറിച്ച് താമസക്കാർക്ക് അടുത്തിടെ യു.എ.ഇ ഫെഡറൽ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകുകയും ജാഗ്രത പാലിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു.
The Indian diplomatic mission has warned expatriates in Dubai to be cautious of scams related to non-existent immigration issues, where fraudsters attempt to extort money
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."