എസ്കെഎസ്എസ്എഫ് കാമ്പസ് വിംഗ് സ്വീറ്റ് ഡേ ദിനാചരണം സംഘടിപ്പിച്ചു.
എറണാകുളം : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ മുഹമ്മദ് നബി (സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കാമ്പസ് വിംഗ് സംസ്ഥാന സമിതി നടത്തുന്ന സ്വീറ്റ് ഡേ ദിനാചരണം എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചു. കാമ്പയിൻ പ്രബുദ്ധ കേരളം മാസിക പത്രാധിപരും തൃശൂർ
ശ്രീരാമകൃഷ്ണമഠം സന്യാസിയുമായ സ്വാമി നന്ദാത്മജാനന്ദ, എറണാകുളം കെ.സി ബി.സി വക്താവും, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് പാലക്കാപള്ളി എന്നിവർ ചേർന്ന്
ഉൽഘാടനം നിർവ്വഹിച്ചു. കാമ്പസ് വിംഗ് സംസ്ഥാന ചെയർമാൻ ഡോ.എം അബ്ദുൾ ഖയ്യൂം അധ്യക്ഷനായി.
സമസ്ത കേരള മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിയാദ് ചെമ്പറക്കി മുഖ്യ അതിഥിയായി. ഐ എഫ് സി സംസ്ഥാന കൺവീനർ സിദ്ധീഖ് ഫൈസി മങ്കര ക്യാമ്പയിൻ സന്ദേശം കൈമാറി. സ്വീറ്റ് ഡേ ക്യാമ്പയിൻ പദ്ധതി സംസ്ഥാന ജനറൽ കൺവീനർ ജുനൈദ് മാനന്തവാടി അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് ചെയർമാൻ ഉമൈർ പള്ളത്ത് സ്വാഗതം പറഞ്ഞു.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. റെനിൽ ആന്റോ, സംസ്ഥാന വർക്കിംഗ് കൺവീനർ ഹസനുൽ ബസരി, മുഹമ്മദ് അനസ് വയനാട്, ഒ എം എസ് അൻഷാദ് തങ്ങൾ, ജവാദ് കണ്ണൂർ, മുബഷിർ മംഗലാപുരം, അർഷാദ് പാലക്കാട്, ആസിം ലക്ഷദ്വീപ്, മുഹമ്മദ് മുനവ്വർ പി കെ, ഫർഹാൻ മില്ലത്ത്, സ്വഫ്‌വാൻ എൻ കെ, മുഫ്‌ലിഹ് മുഹമ്മദ് അരിമ്പ്ര, റിൻഷാദ് പൂക്കോടൻ, റാഷിദ് തിരുവനന്തപുരം, അൽത്താഫ് ആലപ്പുഴ, അർഷാദ് വാഫി, അസ്ലം കാങ്കോൽ തുടങ്ങിയവർ പങ്കെടുത്തു. സ്വീറ്റ് ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ഖാഫില യാത്ര കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഫ്ലാഗ് ഓഫ് ചെയതു.
The Campus Wing of SKSSF (Social, Kerala, Service, Society, Forum) organized a Sweet Day celebration, spreading joy and sweetness among its members and community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."