HOME
DETAILS

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

  
September 30, 2024 | 6:08 AM

ak-balan-against-pv-anvar-mla

തിരുവനന്തപുരം: പി.വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. അന്‍വറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി. അതൊന്നും അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

അന്‍വര്‍ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലാസെക്രട്ടറി കാക്കിയിട്ട ആര്‍എസുഎസുകാരമാണെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേര്‍ന്നതല്ല ഈ പരാമര്‍ശങ്ങള്‍. അന്‍വറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ പറഞ്ഞ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അന്‍വറിന് പാര്‍ട്ടി വലിയ പിന്തുണ നല്‍കി. കാത്തിരിക്കാമായിരുന്നു. ഒരു ആവശ്യത്തോടും പിന്‍തിരിഞ്ഞ് നിന്നിട്ടില്ല. ഒരാഴ്ച്ചകൂടി കാത്തിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അന്‍വറിന്റെ ശ്രമം. ആര്‍.എസ്.എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യു.ഡി.എഫ് അജണ്ട അന്‍വര്‍ നടപ്പിലാക്കുകയാണെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യത്തോട്, 'പണ്ട് എംവി രാഘവന്റെയും കെപിആറിന്റെയും ഗൗരി അമ്മയുടെയും കൂടെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഒടുക്കം ചെങ്കൊടി പുതപ്പിക്കണം എന്നാണ് അവരും പറഞ്ഞത്. ആ ബോധ്യം അന്‍വറിന് ഉണ്ടാവുമോയെന്ന് അറിയില്ല. പാര്‍ട്ടി അംഗം അല്ലല്ലോ. അതൊരു തൊഴിലാളി വര്‍ഗ ബോധ്യമാണ്. പാര്‍ട്ടിയെ പിന്നില്‍ നിന്നും ചതിക്കാനും കുത്താനും ശ്രമിച്ച എല്ലാവരുടെയും അവസാനം ദയനീയമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ മരിക്കാനാണ് അവരെല്ലാം ആഗ്രഹിച്ചത്', എന്നും എ കെ ബാലന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  6 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  6 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  6 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  6 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  6 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  6 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  6 days ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  6 days ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  6 days ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  6 days ago