HOME
DETAILS

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

  
October 02, 2024 | 4:19 AM

Look elsewhere for a lifestyle survey

ജീവികണ്ണൂർ: ജീവിതശൈലിസർവേ താൽക്കാലികമായി നിർത്തിവച്ച് ആശാപ്രവർത്തകരുടെ പ്രതിഷേധം. അമിതഭാരമുണ്ടാക്കുമ്പോഴും വേതനമില്ലാത്തതിനാലാണ്  സർവേ നിർത്തിവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവേ നടത്തുന്നത്. 
 ഓരോ വീടുകളും കയറിയിറങ്ങി ഡയഗ്‌നോസ്റ്റിക് സർവേയിലൂടെ രോഗ രജിസ്റ്റർ തയാറാക്കണം. 30ന് മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങളുടെ ഡാറ്റാബേസ് ഉണ്ടാക്കുകയാണ് പ്രാഥമിക ഘട്ടം. 

65 ചോദ്യാവലിയാണ് തയാറാക്കിയത്. ഒരാൾക്ക് അഞ്ചുരൂപയാണ് വേതനം. അഞ്ചുപേരുടെ വിവരങ്ങൾ  അപ്‌ലോഡ് ചെയ്താൽ ലഭിക്കുന്നത്  25 രൂപ. കഴിഞ്ഞ വർഷമാണ് സർവേ ആരംഭിച്ചത്. രണ്ടാംഘട്ട സർവേയാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരാൾക്ക് അഞ്ചുരൂപ നിരക്കിൽ ജോലി പൂർത്തിയാക്കി. എന്നാൽ ഈ വർഷം വർധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. 

ഒരാൾക്ക് 20 രൂപ നൽകണമെന്നാണ് ആവശ്യം. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ അപലോഡ് ചെയ്യേണ്ടത്. ഒരു ദിവസം 30 പേരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇതോടെ ഫോൺ പ്രവർത്തനം തടസപ്പെടും. ആറുമാസമാണ് കലാവധിയെങ്കിലും പലയിടത്തും ഒരുമാസത്തിനകം സർവേ പൂർത്തിയാക്കണമെന്നും പറഞ്ഞ് ആശാപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. 

നാലുപേർ ചേർന്ന ടീം വർക്കായാണ് സർവേ പൂർത്തിയാക്കേണ്ടത്. എന്നാൽ നാലുപേരുടെ ജോലിയും ആശാ പ്രവർത്തക ഒറ്റയ്ക്കാണ് ചെയ്യുന്നത്. മറ്റുള്ളവരെല്ലാം തങ്ങളുടെ തലയിലിടുകയാണെന്നും ആശാ പ്രവർത്തകർ പറയുന്നു. 
വേതനക്കാര്യത്തിലും മറ്റും തീരുമാനമാകുന്നതുവരെ സർവേ നിർത്തി വെക്കുകയാണെന്ന് ആശാപ്രവർത്തകരുടെ അസോസിയേഷൻ പ്രതിനിധികളും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  14 days ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  14 days ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  14 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  14 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  14 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  14 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  14 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  14 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  14 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  14 days ago