HOME
DETAILS

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

  
October 06, 2024 | 10:46 AM

Thrissur ATM Heist Crucial Clues Found in River

തൃശൂര്‍: തൃശൂര്‍ എടിഎം കവര്‍ച്ചയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ താണിക്കുടം പുഴയില്‍ നിന്ന് കണ്ടെത്തി. എട്ട് എടിഎം ട്രേകള്‍ സ്‌കൂബ സംഘം കണ്ടെടുത്തു. എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും കണ്ടെടുത്തിട്ടുണ്ട്. ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്.

മൂന്ന് എടിഎമ്മുകളിലെ 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ െപാലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ കൊള്ളയടിച്ചത്. ഏതാണ്ട് 60 ലക്ഷം രൂപയോളമാണ് കൊള്ളയടിച്ചത്. തുടര്‍ന്ന് മോഷ്ടിച്ച പണവും കാറും കണ്ടെയ്‌നറില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ തമിഴ്‌നാട് പൊലീസ് നാമക്കലില്‍ നിന്ന്് പിടികൂടിയത്.

Thrissur ATM Heist: Crucial Clues Found in River

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago