HOME
DETAILS

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

  
Farzana
October 07 2024 | 09:10 AM

Heavy Israeli Attacks on Gaza Mark One Year of Occupation 17 Killed in Jabalia Refugee Camp

ഗസ്സ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തിലും കനത്ത ആക്രമണവുമായി ഇസ്‌റാഈല്‍.  ജബലിയഅഭയാര്‍ഥി ക്യാംപിന് നേരെ ഉള്‍പ്പടെ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ജബലിയക്ക് പുറമേ വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ജബലിയയില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളാണെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. പ്രദേശത്ത് ഇസ്‌റാഈല്‍ ശക്തമായി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് ശേഷമാണ് ഇസ്‌റാഈല്‍ ഇവിടെ സൈനിക വിന്യാസം നടത്തുന്നത്.

രാത്രി നിരവധി തവണ ജബലിയക്ക് നേരെ ആക്രമണമുണ്ടായെന്ന് ഫലസ്തീനിയന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മഹമുദ് ബാസല്‍ പറഞ്ഞു. മാസങ്ങള്‍ക്കിടയില്‍ ശക്തമായ ആക്രമണമാണ് ജബലിയ നിവാസികള്‍ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമാക്രമണത്തിന് പുറമേ ടാങ്കുകള്‍ ഉപയോഗിച്ച് കരയാക്രമണവും ഇസ്‌റാഈല്‍ നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അഭയാര്‍ഥി ക്യാംപിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. 

ലബനാനില്‍ ആക്രമണം തുടങ്ങിയ ശേഷം മന്ദഗതിയിലായ ഗസ്സയിലെ കൂട്ടക്കുരുതി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്‌റാഈലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. വടക്കന്‍ ഗസ്സയില്‍ വിവിധ മേഖലകളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയതായിട്ടായിരുന്നു റിപ്പോര്‍ട്ട്.

വടക്കന്‍ ഗസ്സയിലും ഗസ്സ സിറ്റിയിലും നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്നാണ് സൈന്യം ഇന്നലെ നല്‍കിയ നിര്‍ദേശം. ദാറുല്‍ ബലാഹിലും ഖാന്‍യൂനിസിലും നിലവില്‍ ഒഴിഞ്ഞു പോകാനുള്ള നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മനുഷ്യത്വ ഇടനാഴിയായി പ്രഖ്യാപിച്ച അല്‍ മവാസിയിലടക്കം സുരക്ഷിതമല്ലെന്നും ഇവിടെ ഇടക്കിടെ മിസൈലുകള്‍ വീഴുന്നുണ്ടെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

വടക്കന്‍ ഗസ്സയിലെ ജബാലിയ അഭയാര്‍ഥി ക്യാംപും ഇസ്‌റാഈല്‍ സൈന്യം വളഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ജബാലിയയില്‍ ശക്തമായ ആക്രമണം നടന്നുവെന്നും 11 പേര്‍ കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് വക്താവ് മഹ്്മൂദ് ബാസല്‍ പറഞ്ഞു. ഇസ്‌റാഈല്‍ സേനയുടെ 4,01, 460 ബ്രിഗേഡുകളാണ് നിലവില്‍ ജബാലിയയിലുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  18 hours ago
No Image

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31

Kerala
  •  18 hours ago
No Image

ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി

Kerala
  •  18 hours ago
No Image

സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ

Kerala
  •  18 hours ago
No Image

മസ്‌കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്

International
  •  19 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

Kerala
  •  19 hours ago
No Image

ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി

International
  •  19 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ

Kerala
  •  19 hours ago
No Image

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ

Kerala
  •  19 hours ago
No Image

ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ

National
  •  20 hours ago


No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  21 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  21 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  21 hours ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  a day ago